സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 22, 2024

Year : 2026

ഉത്സവ കാലത്ത് ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പിൽ നിന്നും സുരക്ഷ നേടാൻ എൻപിസിഐയുടെ ഉപദേശം

കൊച്ചി: ഉത്സവകാല ഷോപ്പിംഗുകൾക്കിടിയിൽ പല ഉപഭോക്താക്കളും സുരക്ഷാ സമ്പ്രദായങ്ങളെ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും വിളിച്ചുവരുത്താറുണ്ട്. ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശമൊരുക്കിയിരിക്കുകയാണ് എൻപിസിഐ. • പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. ഇത് വാങ്ങാനുള്ള തിരക്കിൽ പ്ലാറ്റഫോമിൻറെ വിശ്വാസ്യതയെ പലപ്പോഴും അവഗണിച്ചേക്കാം. പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബസൈറ്റുകളിൾ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തണം. • ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത […]
Read more

സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 11.2 ശതമാനം

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് എന്‍എസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മധ്യപ്രദേശിന്‍റെ കാര്യത്തില്‍ ഇത് 0.6 ശതമാനമാണെങ്കില്‍ മിസോറാമിന്‍റെ കാര്യത്തില്‍ 22.1 ശതമാനമാണ് എന്ന രീതിയില്‍ ഗണ്യമായ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യൂ വരുമാനത്തിന്‍റെ കാര്യത്തില്‍ 10.6 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന ചെലവുകള്‍ മൂന്നു […]
Read more

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 24 മുതല്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; നാളെ പത്രിക സമര്‍പ്പണം

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകുന്നേരത്തോടെയായിരിക്കും പ്രിയങ്ക ഗാന്ധിയെത്തുക. ഇന്ന് മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരു നേതാക്കളും പ്രചാരണത്തിനെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. നാമനിര്‍ദ്ദേശ പത്രിക നാളെ സമര്‍പ്പിക്കും. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും.രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. രാവിലെ 11 ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ […]
Read more

നവീന്‍ ബാബുവിന്റെ മരണം; ജില്ലാ കളക്ടറുടെ മൊഴിയെടുത്തു

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തി. രാത്രി കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം സാക്ഷി മൊഴിയില്‍ താന്‍ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കളക്ടറുടെ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് ചടങ്ങിലെത്തിയതെന്ന് പി പി ദിവ്യ പറഞ്ഞിരുന്നു. എന്നാല്‍ കളക്ടര്‍ ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. ഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടര്‍ സംഭവത്തില്‍ വകുപ്പ് തലത്തില്‍ […]
Read more

കോൺഗ്രസിന് വീണ്ടും പ്രഹരം, പുറത്താക്കിയ ഷാനിബും പാലക്കാട്ട് മത്സരത്തിന്

പാലക്കാട്: പാലക്കാട്‌ നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് വീണ്ടും പ്രഹരം. യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബും തെര‌ഞ്ഞ‌െടുപ്പിൽ മത്സരിക്കുവാൻ തീരുമാനം. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് ഷാനിബ് ഉറപ്പിച്ചത് കോൺഗ്രസിന് വെല്ലുവിളി ആയിരിക്കുകയാണ്. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് മത്സരം. കൂടുതൽ കാര്യങ്ങൾ 10.45 ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷാനിബ് വ്യക്തമാക്കി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
Read more

Recent News

Advertisement