സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 26, 2024

Year : 2026

ഷിന്‍ഡെ സര്‍ക്കാര്‍ രാജിവെച്ചു, പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ മഹായുതി

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയത്തോടെ അധികാരത്തിലെത്തിയ മഹായുതി സഖ്യം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കുഴയുന്നു. മുഖ്യമന്ത്രി പദത്തിനായി ബിജെപിയും ശിവസേനയും അവകാശവാദം ഉന്നയിച്ചിരിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രാജിവെച്ചു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഷിന്‍ഡെയോട് നിര്‍ദേശിച്ചു. ആദിവാസികളുടെ കുടിലുകൾ പൊളിച്ചു […]
Read more

75-ാമത് ഭരണഘടനാ ദിനം ആഘോഷിച്ച് രാജ്യം

75-ാമത് ഭരണഘടനാ ദിനം ആഘോഷിച്ച് രാജ്യം. ‘ഹമാര സംവിധാൻ, ഹമാര സ്വാഭിമാൻ’ എന്ന ടാഗ് ലൈനിൽ ചരിത്രപരമായ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിനു തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ആഘോഷങ്ങളുടെ തുടക്കം കുറിച്ച് പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ദ്രൗപതി മുർമു അഭിസംബോധന ചെയ്തു. ഭരണഘടനാ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ചടങ്ങിൽ വാർഷികത്തോടനുബന്ധിച്ച് സ്മരണിക നാണയവും സ്റ്റാമ്പും പുറത്തിറക്കി. ‘മേക്കിംഗ് ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ: എ ഗ്ലിംപ്സ്, മേക്കിംഗ് ഓഫ് […]
Read more

ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വയനാട്: ആദിവാസികളുടെ കുടിലുകൾ വനം വകുപ്പ് പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി എഫ് ഒയും വയനാട് ജില്ലാ കളക്ടറും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. ബേഗൂരിലെ കുടിലുകൾ വനം കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി.
Read more

വയസ് 13, ഐപിഎല്‍ ലേലത്തില്‍ കിട്ടിയത് 1.1 കോടി രൂപ; വൈഭവ് ഒരു സംഭവമാണ്

മിഥുൻ നാഥ് ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറെമോണിന്റെ കടുത്ത ആരാധനകാനായിരുന്ന ഒരു കൊച്ചു കുട്ടി, പൊടുന്നനെ അതുപേക്ഷിച്ച് കൈയില്‍ ഒരു ക്രിക്കറ്റ് ബാറ്റേന്തി, ഇന്ന് നടന്നു കയറിയിരിക്കുന്നത് ചരിത്രത്തിലേക്കാണ്. പേര് വൈഭവ് സൂര്യവംശി. സ്വദേശം ബിഹാര്‍, വയസ് 13. നിങ്ങള്‍ പതിമൂന്നാം വയസില്‍ എന്ത് ചെയ്യുകയായിരുന്നു, വൈഭവ് സൂര്യവംശി ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങുകയാണ് എന്ന കമന്റ് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിട്ടുണ്ട്. അതെ, ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് വൈഭവ് […]
Read more

കേരളത്തിൽ എപ്പോഴും ഇങ്ങനെത്തന്നെയാണ് സംഭവിക്കുക; പ്രതികരണവുമായി ദിവ്യപ്രഭ

ബോളിവുഡ് സംവിധായിക പായൽ കപാഡിയ സംവിധാനം ചെയ്ത അഗയോള പ്രശംസ നേടിയ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ അഭിനയിച്ച മലയാളി താരങ്ങളായ ദിവ്യപ്രഭ, കനി കുസൃതി, ഹൃദു, അസീസ് നെടുമങ്ങാട് തുടങ്ങിയവർ രാജ്യാന്തരപ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രം കേരളത്തിൽ റിലീസ് ചെയ്തപ്പോൾ നിരവധി വിവാദങ്ങളാണ് നേരിട്ടത്. ചിത്രത്തിൽ ദിവ്യപ്രഭ അഭിനയിച്ച കഥാപാത്രത്തിന്റെ ചില നഗ്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ദിവ്യപ്രഭയെ മോശമായി ചിത്രീകരിക്കുകയും ചെയ്തിരുന്നു. […]
Read more

മുംബൈ ഭീകരാക്രമണം ; 16–ാം വാർഷികം ഇന്ന്

മുംബൈ : മുംബൈ ഭീകരാക്രമണത്തിന്റെ 16–ാം വാർഷികമാണ് ഇന്ന്. 2008 നവംബർ 26 ന് താജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡന്റെ ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിന്റെ 16-ാം വാർഷികമാണ് . ഈ ഭീകരാക്രമണത്തിൽ 20 സുരക്ഷാ സേനാംഗങ്ങളും 26 വിദേശികളും ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലുടനീളം നാല് ദിവസത്തോളം വെടിവെപ്പും ബോംബാക്രമണവും നീണ്ടുനിന്നു. 2008 […]
Read more

തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ ബിജെപി പിടിക്കും: ശോഭാ സുരേന്ദ്രന്‍

കൊച്ചി: പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഏല്‍പ്പിച്ച എന്ത് ജോലിയും ഇതുവരെ കൃത്യമായും ആത്മാര്‍ത്ഥമായും ചെയ്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. അടുത്ത വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തന്റെ തലയിലെന്നും തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളുടെ ഭരണം ബിജെപി പിടിക്കുമെന്നും ശോഭ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടി 100 ശതമാനം സജ്ജമാണ്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റെങ്കിലും യുഡിഎഫിന് അധികമായി വിജയിക്കാന്‍ കഴിയുമോ എന്ന് ശോഭ വെല്ലുവിളിച്ചു. പാലക്കാട്ടെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റേതെന്ന പേരില്‍ […]
Read more

ആത്മകഥാ വിവാദം: പ്രസാധകര്‍ മര്യാദ കാണിച്ചില്ലെന്ന് ഇപി ജയരാജന്‍

കണ്ണൂർ : ഉപതെരഞ്ഞെടുപ്പ് ദിനത്തിലെ തന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്ക്‌സിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജന്‍. താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച ജയരാജന്‍ സാധാരണ പ്രസാധകര്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഡിസി ബുക്ക്‌സ് പാലിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫെയ്‌സ്ബുക്കില്‍ വന്നത് താനറിയാതെയാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി പറഞ്ഞു. പിഡിഎഫ് രൂപത്തിലാണ് വാട്ട്‌സാപ്പില്‍ ഉള്‍പ്പെടെ പുസ്തകത്തിന്റെ പകര്‍പ്പ് നല്‍കിയത്. ഇത് സാധാരണ രീതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ദിവസം […]
Read more

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് ; യുവതിക്ക് വീണ്ടും മർദനം, രാഹുൽ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റു. സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ യുവതി പരാതി നൽകി . രാഹുൽ മർദിച്ചുവെന്ന് യുവതി പൊലീസിനോട്‌ പറഞ്ഞു. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് യുവതിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പന്തീരാങ്കാവ് ഇൻസ്പെക്ടറും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ […]
Read more

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട് തടിലോറി പാഞ്ഞു കയറി 5 മരണം

തൃശ്ശൂര്‍ : തൃശ്ശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. പണി പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4 യോടെയാണ് സംഭവം. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് തടി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയിലെ ഡ്രൈവരും […]
Read more

Recent News

Advertisement