സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 11, 2024

Year : 2026

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍ഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയേയും എല്‍ഡിഎഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് 9 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്ത് പതിനേഴ് വാര്‍ഡുകളില്‍ തിളക്കമാര്‍ന്ന വിജയം നേടി യുഡിഎഫ് ജനപിന്തുണ വര്‍ധിപ്പിച്ചു. തൃശ്ശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂര്‍,പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളില്‍ എല്‍ഡിഎഫില്‍ നിന്ന് ഭരണം പിടിച്ചെടുക്കാനായത് […]
Read more

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരളത്തിൽ

കോട്ടയം : തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എം.കെ. സ്റ്റാലിൻ കേരളത്തിൽ എത്തിയിരിക്കുന്നത്. തന്തൈ പെരിയാർ സ്മാരക ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായിട്ടാണ് സ്റ്റാലിൻ എത്തിയത്. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന പരിപാടിയിൽ സുരക്ഷയ്ക്കായി 600 പൊലീസുകാരെയാണ് നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാത്രി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോർട്ടിൽ വച്ചാണ് കൂടിക്കാഴ്ച. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ചർച്ച നടത്തും. […]
Read more

നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം തുടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വാദം നടക്കുന്നത്. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അന്തിമ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്റെ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. പ്രതിയായ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയക്കെതിരെ അതിജീവിത വിചാരണ കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. 2017 […]
Read more

വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകം നാളെ നാടിന് സമര്‍പ്പിക്കും

വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാര്‍ ഇ.വി രാമസാമി സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കേരളത്തിന്റെ വിമോചന ചരിത്രത്തിലെ പ്രധാന ഏടായ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ പെരിയാറിന്റെ സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. സത്യഗ്രഹ ശതാബ്ദിവേളയില്‍ വൈക്കത്തെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനത്തോടെയാണ് പെരിയാര്‍ സ്മാരകം നവീകരിച്ചത്. പെരിയാര്‍ ചിത്രങ്ങളും മറ്റും […]
Read more

അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലുള്ള കേസിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതി നൽകിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ബാലചന്ദ്രമേനോന് ജാമ്യം നൽകാൻ ഉത്തരവായത്. പരാതി 17 വർഷം വൈകിയാണ് രജിസ്റ്റർ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 40 ലേറെ […]
Read more

രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ

ന്യൂഡൽഹി: ഇന്ത്യയിൽ ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് പഠനം. 11,70,404 കുട്ടികളാണ് സ്കൂളിൽ ചേരാതെയും പഠനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുന്നിൽ. ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. എന്നാൽ ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകാത്തവരാണ്. സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്. കേരളത്തിൽ 2297 കുട്ടികൾക്കു സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 […]
Read more

മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു

ഹൈദരാബാദ്: വാർത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു. മോഹൻ ബാബു തന്നെ വിളിച്ച വാർത്ത സമ്മേളനത്തിനിടെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനെ അദ്ദേഹം മൈക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തെലുഗിലെ മുതിർന്ന നടനായ മോഹൻ ബാബുവും ഇളയ മകൻ മഞ്ജു മനോജും തമ്മിലുള്ള സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കുടുംബ പ്രശനം ചർച്ചയായിരുന്നു. മകൻ മഞ്ജു മനോജും സംഘവും ഹൈദരാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട് കയ്യടക്കി എന്ന് ഡിസംബർ […]
Read more

സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

സിറിയയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ 75 ഇന്ത്യക്കാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യക്കാരും സുരക്ഷിതമായി ലെബനനിലേക്ക് കടന്നിട്ടുണ്ടെന്നും ലഭ്യമായ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നും സർക്കാർ അറിയിച്ചു. ദമാസ്‌കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യൻ എംബസികൾ ഏകോപിപ്പിച്ചാണ് ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചത്. നിലവിൽ സിറിയയിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരോട് ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇന്ത്യൻ പൗരന്മാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി +963 993385973 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ, hoc.damascus@mea.gov.in […]
Read more

മാടായി കോളേജ് നിയമന വിവാദം: ഇടപെട്ട് കെപിസിസി, രമ്യമായി പരിഹരിക്കുമെന്ന് വിഡി സതീശന്‍

കണ്ണൂര്‍: മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരുന്ന പ്രശ്‌നങ്ങളില്‍ ഇടപെടലുമായി കെപിസിസി. വിഷയം അതീവ ഗൗരവതരമെന്നാണ് കെപിസിസി വിലയിരുത്തല്‍. തര്‍ക്കപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. സമിതി ചെയര്‍മാനെ ഉള്‍പ്പെടെ ഇന്ന് തന്നെ തീരുമാനിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിസിസി കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. വിഷയത്തില്‍ എംകെ രാഘവന്‍ എംപിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഡിസിസി നേതൃത്വത്തിന്റേത്. കോളേജിലെ നിയമനകാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം എംകെ രാഘവന്‍ മാനിച്ചില്ലെന്ന് ഡിസിസി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മാടായിയിലേത് […]
Read more

പുഷ്പ 2-വിന്റെ വ്യാജപതിപ്പ് യൂട്യൂബില്‍

തിയറ്ററില്‍ മികച്ച മുന്നേറ്റം നടത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 -വിന്റെ വ്യാജപതിപ്പ് പുറത്ത്. സിനിമയുടെ ഹിന്ദി വേര്‍ഷന്റെ വ്യാജപതിപ്പാണ് യൂട്യൂബില്‍ പ്രചരിച്ചിരിക്കുന്നത്. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടൈയ്ന്‍മെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം യൂട്യൂബില്‍ കണ്ടത്. എട്ട് മണിക്കൂര്‍ മുന്‍പാണ് ചിത്രം അപ്ലോഡ് ചെയ്തത്. സംഭവത്തില്‍ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗണ്‍സില്‍ പരാതി ഉയര്‍ത്തി. ഇതേതുടര്‍ന്ന് വ്യാജപതിപ്പ് നീക്കം ചെയ്തു. 922 കോടിയാണ് സിനിമയുടെ […]
Read more

Recent News

Advertisement