സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 23, 2024

Year : 2026

കർണാടകയിലെ ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; 9 അയ്യപ്പഭക്തർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് സാരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ കിടന്ന് ഭക്തർ ഉറങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഒൻപതുപേരെയും ഉടൻ തന്നെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിൽ കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്. ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരുന്ന ഭക്തരാണ് അപകടത്തിൽ പെട്ടത്.
Read more

പെരിയ ഇരട്ടക്കൊലപാതകം ; വിധി ഡിസംബര്‍ 28ന്

മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും .സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി വിധി പറയുന്നത്. കേസിൽ 24 പ്രതികളാണുള്ളത് . 2019 ഫെബ്രുവരി 17നാണ് കാസർകോ‍ഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരെയാണ് ആദ്യം കേസന്വേഷിച്ച […]
Read more

സ്റ്റര്‍ബക്‌സ് ജീവനക്കാരുടെ സമരം കൂടുതല്‍ രാജ്യങ്ങളിലേക്ക്

ന്യൂയോര്‍ക്ക്: സ്റ്റാര്‍ബക്‌സിലെ ജീവനക്കാരുടെ സമരം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സ്റ്റാര്‍ബക്‌സും യൂണിയന്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്. വേതന വര്‍ധന ഉള്‍പ്പടെ ഉന്നയിച്ചാണ് സമരം. ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, സിയാറ്റില്‍ എന്നിവിടങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് ന്യൂജഴ്സി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, സെന്റ് ലൂയിസ്, ബോസ്റ്റണ്‍, മസാച്യുസെറ്റ്‌സ്, ഡാളസ്, ടെക്‌സസ്, പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗോണ്‍ എന്നിവിടങ്ങളിലേക്ക് സമരം കടുക്കുകയായിരുന്നു. സ്റ്റാര്‍ബക്‌സും യൂണിയനും തമ്മിലുള്ള ചര്‍ച്ചകള്‍ ഏപ്രിലില്‍ തുടങ്ങിയതാണ്. കമ്പനി അടുത്തിടെ എട്ട് തവണ ചര്‍ച്ച നടത്തി. […]
Read more

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായി

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയായി. സുഹൃത്തും സോഫ്റ്റ്‌വെയർ കമ്പനിയായ പൊസിഡെക്സ് ടെക്‌നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്‌പൂരിലായിരുന്നു വിവാഹം. ഉദയപൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പങ്കുവച്ചിട്ടില്ലയെങ്കിലും കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവച്ചു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.
Read more

ബ്രസീലിൽ ചെറുവിമാനം തകർന്നുവീണ് 10 പേർ മരിച്ചു

സാവോ പോളോ: ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് പത്ത് മരണം. വിനോദയാത്രയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ മരിച്ചത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും ബ്രസീല്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ-42 വിമാനം ഗ്രാമഡോ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലും മറ്റൊരു വീടിന്റെ രണ്ടാം നിലയിലും ഇടിച്ചാണ് വിമാനം നിയന്ത്രണം വിട്ട് മൊബൈല്‍ കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനുശേഷമുണ്ടായ തീപ്പിടിത്തത്തിലും മറ്റുമാണ് ആളുകള്‍ക്ക് […]
Read more

പനാമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തുകളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പനാമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തുകളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക പനാമയ്ക്ക് നല്‍കിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോടിങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കന്‍ കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഏര്‍പ്പെടുത്തുന്നു എന്നാണ് ട്രംപിന്റെ പരാതി. പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള കനാലാണ് പനാമ കനാല്‍. 1904നും 14നും ഇടയില്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി 1977 വരെ നിയന്ത്രണം […]
Read more

ഉഡാൻ യാത്രി കഫെയുമായി വ്യോമയാന മന്ത്രാലയം; വിമാനത്താവളത്തില്‍ ഇനി മിതമായ നിരക്കില്‍ ഭക്ഷണം

പല സാധനങ്ങൾക്കും തീവില ആയതിനാൽ വിമാനത്താവളങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാൻ നമ്മളിൽ മിക്കവർക്കും മടിയായിരിക്കും.എന്നാൽ ഇതിന് പരിഹാരമായി ‘ഉഡാൻ യാത്രി കഫെ’ അവതരിപ്പിച്ചിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. മിതമായ നിരക്കില്‍ വാട്ടർ ബോട്ടിലുകള്‍, ചായ, കാപ്പി, ലഘുഭക്ഷണം തുടങ്ങി അവശ്യ വസ്തുക്കള്‍ ഉഡാൻ യാത്രി കഫെയില്‍ നിന്നും ലഭ്യമാകും. പദ്ധതി വിജയകരമായാല്‍ ഏയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ഉഡാൻ പദ്ധതി നേരെത്തെ നടപ്പാക്കിയിരുന്നു. […]
Read more

അബ്ദുല്‍ സലാം കൊലപാതകം: ആറ് പ്രതികള്‍ക്കും ജീവപര്യന്തം

കാസര്‍കോട്: മൊഗ്രാലില്‍ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ച് കോടതി. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചിരിക്കുന്നത്. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. 2017 ഏപ്രില്‍ 30ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പൊട്ടോരിമൂലയിലെ അബ്ദുല്‍ […]
Read more

സ്‌പാഡെക്സ് ദൗത്യം: വിക്ഷേപണ ദിവസം പുറത്തുവിട്ട് ഐഎസ്ആർഒ

PSLV-C60/SPADEX ദൗത്യത്തിന്റെ വിക്ഷേപണ ദിവസം പുറത്തുവിട്ട് ഐഎസ്ആർഒ. വിക്ഷേപണം 2024 ഡിസംബർ 30-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് പ്രാദേശിക സമയം രാത്രി 09:58 ന് നടക്കും. പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് സ്‌പാഡെക്സ് ദൗത്യം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കാനാണ് ദൗത്യം ലക്‌ഷ്യം വെക്കുന്നത്. അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ […]
Read more

നിറം മാറും റിയല്‍മീ 14 സീരീസ്

റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീയുടെ 14 പ്രോ സ്‌മാര്‍ട്ട്ഫോണ്‍ സീരിസിലൂടെ 2025 ജനുവരിയില്‍ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത് . ഇത്തവണ ഈ മോഡൽ ഇറങ്ങുന്നത് മറ്റൊരു പ്രേത്യകതയോട് കൂടിയാണ് പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് രണ്ട് ഫോണ്‍ മോഡലുകളും ഇത്തവണ വിപണിയിലേക്ക് എത്തുക. റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്ബോഴാണ് ഫോണിന്‍റെ റിയര്‍ പാനലിന്‍റെ കളര്‍ […]
Read more

Recent News

Advertisement