Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമന്റെ ആരോപണത്തിനാണ് അയിഷാ പോറ്റി മറുപടി നൽകിയത്.

സിപിഎമ്മിലായിരുന്ന സമയത്ത് അയിഷാ പോറ്റി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് ചർച്ചകൾ നടത്തിയിരുന്നതായും, താൻ അവരെ ഷാൾ അണിയിച്ചതായും വയ്ക്കൽ സോമൻ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകൾ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഈശ്വരവിശ്വാസിയായിരുന്ന ഐഷയെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നിരീശ്വരവാദിയാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.

ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അയിഷാ പോറ്റി പ്രതികരിച്ചു. താൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നോ ഷാൾ അണിയിച്ചെന്നോ പറയുന്നത് തെളിയിക്കാൻ അയിഷ ആവശ്യപ്പെട്ടു. പല രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്ന കാര്യം താൻ നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണെന്നും എന്നാൽ ഷാൾ അണിയിച്ചു എന്ന വാദം പച്ചക്കള്ളമാണെന്നും അയിഷ പോറ്റി കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement
WhiteswanTV Footer