സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 23, 2024

Year : 2026

പഞ്ചാബ് ഗ്രനേഡ് ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് പേർ യുപി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പഞ്ചാബിലെ പോലീസ് സ്ഥാപനങ്ങൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിലെ (KZF) മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടു. പഞ്ചാബിലെയും യുപിയിലെയും പോലീസ് സേന സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് നേരത്തെ അറിയിച്ചിരുന്നു എന്നാൽ യു പി പോലീസ് ആണ് മരണം സ്ഥിരീകരിച്ചത്. ഗുരുദാസ്പൂർ സ്വദേശികളായ ഗുർവീന്ദർ സിംഗ് (25), വീരേന്ദ്ര സിംഗ് എന്ന രവി (23), ജസൻ പ്രീത് സിംഗ് (18) എന്നിവരാണ് മരിച്ചത്. […]
Read more

സ്വീകരിക്കാൻ എംപിയെത്തി; ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പോയി

ആലപ്പുഴ: ട്രെയിനെ വരവേൽക്കാൻ എംപിയെത്തിയെങ്കിലും ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പോയി. ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിലാണ് സംഭവം. മെമുവിന് സ്റ്റേഷനിൽ പുതുതായി സ്റ്റോപ്പ്‌ അനുവദിച്ചിരുന്നു. ഇതോടെ സ്വീകരിക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോകുകയായിരുന്നു. ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് സ്റ്റോപ്പ് അനുവദിച്ചത്. ചെറിയനാട് ട്രെയിൻ നിർത്താതെ വന്നതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായി. എന്നാൽ, സംഭവത്തിൽ പ്രതികരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തി. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ […]
Read more

ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ; ബെംഗളൂരുവിൽ നിന്നും ഇന്ന് രാത്രി പുറപ്പെടും

കൊച്ചി: ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് മുൻനിർത്തി പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് രാത്രി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. യാത്രക്കാരുടെ തിരക്കും നിരന്തര ആവശ്യങ്ങളും പരിഗണിച്ചാണ് കഴിഞ്ഞദിവസം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. വളരെപെട്ടന്ന് തന്നെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. രാത്രി 11 മണിയ്ക്കാണ് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പുറപ്പെടുന്നത്. 0 6 0 5 7 എസ് എം വി ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്സ്പ്രസ് സ്പെഷ്യൽ 11:00 മണിയ്ക്ക് […]
Read more

അല്ലു അർജുന്റെ വീട് ആക്രമണത്തിൽ പ്രതികൾക്ക് ജാമ്യം; കോൺഗ്രസ് ബന്ധം?

ഹൈദരാബാദ്: തെലങ്കാനയിലെ ജൂബിലി ഹിൽസിലുള്ള തെലുങ്ക് നടൻ അല്ലു അർജുന്റെ വസതിയിൽ ആക്രമണം നടത്തിയ കേസിൽ പ്രതികളായ ആറ് പേർക്ക് ജാമ്യം അനുവദിച്ച് സിറ്റി കോടതി. കഴിഞ്ഞ ദിവസമാണ് പ്രതിഷേധവുമായി എത്തിയ സംഘം താരത്തിന്റെ വീട് ആക്രമിച്ചതും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് വസ്തുവകകൾ നശിപ്പിച്ചതും. അതേസമയം അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപലപിച്ചു. എന്നാൽ നടന്റെ വീട് ആക്രമിക്കാൻ നേതൃത്വം നൽകിയ പ്രതികളിൽ ഒരാൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കൊപ്പം നിൽക്കുന്ന […]
Read more

കോതമംഗലത്ത് ‘കൈപ്പത്തി’ ആണെങ്കിൽ കരകയറും

കൊച്ചി: എറണാകുളം പൊതുവേ യുഡിഎഫിന് മേൽക്കൈ ഉള്ള ജില്ലയാണ്. ചില മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് സ്വാധീനമുള്ളത്. അതിലൊരു മണ്ഡലമാണ് കോതമംഗലം. കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. അതേസമയം കോതമംഗലത്ത് കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയമാണ് യുഡിഎഫ് നേരിടുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ് എന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് […]
Read more

ബ്രസീലിൽ വിമാന അപകടം; 10 യാത്രക്കാർ മരിച്ചു

ഗ്രാമഡോ: ബ്രസീൽ നഗരമായ ഗ്രാമഡോയിൽ വിമാന അപകടത്തിൽ 10 യാത്രക്കാർ മരിച്ചു. ബ്രസീലിലെ വ്യവസായിയും കുടുംബത്തിലുള്ള 9 അംഗങ്ങളുമാണ് മരിച്ചത്. Piper Cheyenne 400 turboprop എന്ന വിമാനം പറത്തിയത് ലൂയിസ് ക്ലോഡിയോ സാൽഗ്യൂറോ ഗലേസി എന്ന വ്യവസായിയാണ്. സ്വകാര്യവിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെന്ന് ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസി സ്ഥിരീകരിച്ചു. കനേലയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഗ്രാമഡോയിൽ വെച്ച് വിമാനം തകർന്നത്. വിമാനം ഒരു വീടിൻ്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം […]
Read more

വോട്ടിനുവേണ്ടി ജാതിരാഷ്ട്രീയം പറയുന്നു: സിപിഐഎമ്മിനെയും വിജയരാഘവനെയും വിമര്‍ശിച്ച് സമസ്ത

കോഴിക്കോട്: സിപിഐഎമ്മിനെയും വിജയരാഘവനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. സിപിഐഎം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലില്‍ സിപിഐഎം അധ്വാനിക്കുന്ന വര്‍ഗത്തിന് വേണ്ടി സംസാരിക്കുന്നത് വിട്ട് വോട്ടിനുവേണ്ടി ജാതി മത വര്‍ഗ രാഷ്ട്രീയം പറയാനാണ് ഊര്‍ജം ചിലവഴിക്കുന്നത് എന്നാണ് വിമര്‍ശനം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചില കേസുകളിലെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കി. തൃശൂര്‍ ബി ജെ പി വിജയത്തിന് കളമൊരുക്കാന്‍ എഡിജിപിയുടെ സഹായത്തോടെ പൂരം കലക്കിയെന്നും അജിത് കുമാറിന് DGP-യായി സ്ഥാനക്കയറ്റം നല്‍കാനുള്ള […]
Read more

ഖേൽരത്ന പുരസ്‌കാര പട്ടികയിൽ ഹർമൻപ്രീതും പ്രവീണും; മനു ഭാക്കറിനെ പരിഗണിച്ചില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക്‌ മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്. 12-അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത പട്ടികയിലാണ് മനു ഭാക്കര്‍ ഇടംപിടിക്കാതെ പോയത്. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ളതാണ് സെലക്ഷന്‍ കമ്മിറ്റി.അതേ സമയം ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീൺ കുമാറും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. […]
Read more

അല്ലു അര്‍ജുന്റെ വാദങ്ങളെല്ലാം കളവ്; പൊലീസ്

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതിയും മകനും മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ്. നടന്‍ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്. യുവതി മരിച്ച വിവരം അല്ലു അര്‍ജുനെ അറിയിക്കാന്‍ ചെന്നപ്പോള്‍, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് തന്നെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. അല്ലു അര്‍ജുന്‍ വരുന്നതിനാല്‍ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റര്‍ […]
Read more

പോലീസ് സ്റ്റേഷനില്‍ വീണ്ടും കാട്ടാന: പരിസരവാസികൾ പരിഭ്രാന്തിയിൽ

തൃശ്ശൂര്‍: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന ആക്രമണം. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് പോലീസ് സ്‌റ്റേഷനില്‍ ആക്രമണവുമായി എത്തിയത്. കഴിഞ്ഞ ആഴ്ചയിലും ഇതേസ്ഥലത്ത് എത്തി തെങ്ങില്‍ നിന്ന് പട്ടയും ഇളനീരും അടര്‍ത്തി തിന്നശേഷം മടങ്ങിപോയിരുന്നു. ഇത്തവണ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ട്രൈബല്‍ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളുമാണ് നശിപ്പിച്ചത്. ആനയുടെ പതിവായുള്ള സന്ദർശനത്തോടെ നാട്ടുകാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ജനവാസമേഖലകളിലെ കാർഷിക വിളകൾ നശിപ്പിക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.
Read more

Recent News

Advertisement