സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

2025: നീറ്റ് എംഡിഎസ് ഫലം പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നീറ്റ് എംഡിഎസ് (മാസ്റ്റർ ഓഫ് ഡെന്റൽ സർജറി) 2025ലെ ഫലം പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in-ൽ നിന്ന് ഫലം ലഭിക്കും. പിഡിഎഫ് ആയിട്ടാണ് ഫലം ലഭ്യമാകുക. ഇതിൽ അർഹത നേടിയ ഉദ്യോ​ഗാർഥികളുടെ പട്ടികയും കട്ട് ഓഫ് സ്കോറും ഉണ്ടാകും. ഫലം അറിയാൻ ഉദ്യോഗാർത്ഥികൾ അവരുടെ റോൾ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകേണ്ടതുണ്ട്. ഹോംപേജിൽ ലഭ്യമായ ‘NEET MDS’ ടാബിൽ ക്ലിക്ക് ചെയ്യുക. NEET MDS 2025 ഫലങ്ങളുടെ ലിങ്ക് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. റോൾ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകി ലോഗിൻ ചെയ്യുക. NEET MDS 2025 സ്കോർകാർഡ് PDF ഡൗൺലോഡ് ചെയ്യുക. സ്കോർകാർഡിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

ബിരുദാനന്തര ഡെന്റൽ കോഴ്‌സുകളിലേക്ക് (എംഡിഎസ്) നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് എംഡിഎസ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി). മാസ്റ്റർ ഓഫ് ഡെന്റൽ സർജറി ബിരുദം നേടാൻ ആഗ്രഹിക്കുന്ന ഡെന്റൽ ബിരുദധാരികൾക്ക് ഇത് നിർബന്ധമാണ്. യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ബാച്ചിലർ ഓഫ് ഡെന്റൽ സർജറി (BDS) ബിരുദവും ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാണ്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.