സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 5, 2025

Year : 2026

മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് വിവാഹിതനായി. എറണാകുളം തിരുമാറാടി തേങ്ങാ അര കളപ്പുരക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന ജോർജ് ആണ് വധു. മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ വളരെ കുറച്ച് രാഷ്ട്രീയ നേതാക്കളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി ശിവൻകുട്ടി തന്നെയാണ് വിവരം സാമൂഹ്യ […]
Read more

2026ൽ പൂഞ്ഞാറിൽ ബിജെപി…?

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനിയുള്ളത് കേവലം ഒരു വർഷം മാത്രമാണ്. കൈവിട്ടുപോയ മണ്ഡലങ്ങൾ തിരികെ പിടിക്കുവാനും ഇതുവരെ കൊടി നാട്ടുവാൻ പോലും കഴിയാതെ പോയ മണ്ഡലങ്ങളിൽ ആധിപത്യം സ്ഥാപിക്കുവാനും ഉള്ള നെട്ടോട്ടത്തിലാണ് മുന്നണികളും പാർട്ടികളും. കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് പൂഞ്ഞാർ. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലം. […]
Read more

വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയിൽ മാപ്പപേക്ഷിച്ച് ഡിജിപി

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയടച്ച് നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയിൽ ഖേദം പ്രകടിപ്പിച്ചും, മാപ്പപേക്ഷിച്ചും സംസ്ഥാന പൊലീസ് മേധാവി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് മേധാവിയുടെ ഈ മാപ്പപേക്ഷ. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് ഡിജിപി വ്യക്തമാക്കി. അതോടൊപ്പം കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടു.
Read more

തിരുവനന്തപുരത്ത് എന്‍.സി.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ തമ്മിലടി; കസേരകളും ജനല്‍ച്ചില്ലുകളും തകര്‍ന്നു

തിരുവനന്തപുരം: എന്‍.സി.പി. ഓഫീസില്‍ തമ്മിലടിച്ച് നേതാക്കൾ. എന്‍.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലാണ് പി.സി. ചാക്കോ-ശശീന്ദ്രന്‍ വിഭാഗം നേതാക്കള്‍ തമ്മിലടിച്ചത്. ഓഫീസിലെ കസേരകളും ജനല്‍ച്ചില്ലുകളും സംഘര്‍ഷത്തില്‍ തകര്‍ത്തു.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതിയ ജില്ലാ പ്രസിഡന്റായി പി.സി. ചാക്കോ നിയമിച്ച ആര്‍. സതീഷ്‌കുമാറിന്റെയും മുന്‍ പ്രസിഡന്റ് ആറ്റുകാല്‍ അജിയുടെയും നേതൃത്വത്തിലാണ് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പി.സി. ചാക്കോയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ അടുത്തിടെ ആറ്റുകാല്‍ അജിയെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ആര്‍. സതീഷ്‌കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്റായി നിയമിച്ചു. […]
Read more

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; ബിജെപിക്ക് മുൻതൂക്കം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ബിജെപിക്ക് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് ഫലങ്ങള്‍ പറയുന്നത്. മട്രിസേ ഫലങ്ങള്‍ പറയുന്നത് എഎപി 32 മുതല്‍ 37 സീറ്റുകള്‍ നേടുമെന്നാണ്. അതേസമയം ബിജെപി 34 മുതല്‍ നാല്‍പത് വരെയും കോണ്‍ഗ്രസ് രണ്ട് സീറ്റും നേടാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ പ്രവചനം. എന്നാൽ, ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപി 44 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. എഎപി 25 മുതല്‍ 28 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് […]
Read more

ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് അവതാരകൻ; പരിഹസിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പൊതുപരിപാടിക്കിടയിൽ രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് പ്രശസ്ത വ്യവസായി രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്. രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തത്. ചെന്നിത്തലയെ സ്വാഗതം പറഞ്ഞത് രാജ് മോഹൻ ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർക്ക് സ്വാ​ഗതം പറയുന്നതിനിടയിലാണ് […]
Read more

പത്തനംതിട്ടയില്‍ പൊലീസ് യാത്രക്കാരെ മർദിച്ച സംഭവം; എസ് ഐ ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസ് യാത്രക്കാരെ മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീ​ഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. കൂടാതെ എസ്പി ഓഫീസിലേക്ക് പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റിയിരുന്നു. പത്തനംത്തിട്ട അബാൻ ജംഗ്‌ഷനിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിവാഹം അനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. വാഹനത്തിൽ ഉണ്ടായിരുന്നത് 20 […]
Read more

കൊല്ലത്ത് എൽഡിഎഫിൽ കലഹം; ഡെപ്യൂട്ടി മേയർ രാജിവെച്ചു

കൊല്ലം: കൊല്ലത്ത് എൽഡിഎഫിൽ കലഹം. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ അംഗം രാജിവച്ചു. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം തെറ്റിച്ചതിനെ തുടർന്നാണ് രാജി. നിലവിൽ ഡെപ്യൂട്ടി മേയ‍റായിരുന്ന സിപിഐ നേതാവ് കൊല്ലം മധുവാണ് രാജി നൽകിയത്. മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജിവെക്കാതിരുന്നതോടെയാണ് ഡപ്യൂട്ടി മേയ‍ർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്. ഡെപ്യൂട്ടി മേയർക്കൊപ്പം രണ്ട് സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്‌സൺ സ്ഥാനവും സിപിഐ രാജിവെച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത […]
Read more

എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു: കെ എസ് യു

കൽപ്പറ്റ: ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചും വിദ്യാർഥികളെ ആക്രമിച്ചും യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ സെക്രട്ടറിയെ ഉൾപ്പെടെ എഫ് സോൺ കലോത്സവത്തിനിടയിൽ മാരകമായി തല്ലി പരിക്കേൽപ്പിക്കുകയും ചെയ്ത് വിദ്യാർത്ഥികളുടെ മുന്നിൽ നാടകം കളിക്കുന്ന എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു. എക്കാലത്തും ആടിനെ പട്ടി ആകാം എന്നുള്ള എസ്എഫ്ഐ നിലപാട് വിദ്യാർത്ഥികളുടെ ഇടയിൽ വിലപോകില്ലെന്നും ഇപ്പോൾ വിദ്യാർത്ഥികൾ ഒന്നടങ്കം അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് നിലകൊള്ളുന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ജില്ലയിൽ കഴിഞ്ഞ മുഴുവൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും […]
Read more

സ്കൂട്ടർ തട്ടിപ്പ്: എ എൻ രാധാകൃഷ്ണൻ കുടുങ്ങും..?

വിവിധ സിഎസ്ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ കേസിൽ അനന്തുകൃഷ്ണൻ എന്നൊരാൾ പൊലീസിന്റെ പിടിയിലായിരുന്നു. 300 കോടി രൂപയിലേറെ തുകയാണ് തട്ടിപ്പിലൂടെ ഇയാൾ കൈലാക്കിയത്. ഇപ്പോഴിതാ അനന്തുകൃഷ്ണനും അപ്പുറത്തേക്ക് പല പ്രമുഖരിലേക്കും അന്വേഷണം വന്നെത്തുകയാണ്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരിൽ പ്രധാനിയാണ് ബിജെപിയുടെ സംസ്ഥാന നേതാവായ എ എൻ രാധാകൃഷ്ണൻ. അനന്തുവിന്റെ കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അശോക ഫ്ളാറ്റില്‍ ബി.ജെ.പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നെന്ന് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.