സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 5, 2025

Year : 2026

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ വിദ്യാര്‍ത്ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ. പതിനെട്ട് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കാമ്പസില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ്. സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, പികെ ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ചയാണ് മണ്ണൂത്തി കാമ്പസില്‍ ക്ലാസ് ആരംഭിച്ചത്. മണ്ണൂത്തി കാമ്പസില്‍ […]
Read more

വിവാഹ സംഘത്തിന് നേരെ അതിക്രമം: പൊലീസുകാര്‍ക്കെതിരെ കേസ്

പത്തനംതിട്ട: വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങി വന്ന സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടുറോഡില്‍ അകാരണമായി ആക്രമിച്ച് പൊലീസ്. പത്തനംതിട്ട എസ് ഐ എസ് ജിനുവും സംഘവുമാണ് ലാത്തിയുമായി അക്രമം നടത്തിയത്. പൊലീസ് അതിക്രമത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീയുടെ മൊഴിയില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും എസ് ഐ ജിനുവിനെ പ്രാരംഭഘട്ട നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുകയും ചെയ്തു.ജീപ്പില്‍ നിന്ന് ഇറങ്ങിയപാടെ പൊലീസ് അഴിഞ്ഞാടുകയായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം പൊതിരെ തല്ലി. എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമണം നടത്തിയത്. […]
Read more

യു എസ് സൈനിക വിമാനം അമൃത്സറില്‍: ആദ്യ സംഘത്തിൽ 104 പേർ

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി ട്രംപ് ഭരണകൂടം നാടുകടത്തിയ ഇന്ത്യാക്കാർ പഞ്ചാബ് അമൃത്സറിലെത്തി. ആദ്യ സംഘത്തിൽ 104 പേരെയാണ് യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. ഇവരില്‍ 25 വനിതകളും 13 കുട്ടികളും 79 പുരുഷന്മാരും ഉള്‍പ്പെടുന്നു. സി-17 യുഎസ് സൈനിക വിമാനം ഉച്ചയ്ക്ക് 1.59 നാണ് ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. അമേരിക്കയിൽ നിന്ന് എത്തിയ സംഘത്തെ സ്വീകരിക്കാന്‍ പൊലീസും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.104 പേരടങ്ങുന്ന സംഘത്തില്‍ 33 പേര്‍ വീതം […]
Read more

വാദ്യോപകരണങ്ങളുടെ മറവിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. 18.5 കിലോ കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിലായി. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ബാന്റ്‌സെറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാർ എന്ന പേരിൽ ജീപ്പിന് പിന്നിൽ നിറച്ച് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവരികയുമായിരുന്നു. കഞ്ചാവ് […]
Read more

2026ൽ കോട്ടയം യുഡിഎഫ് കോട്ടയാകും…?

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. തെരഞ്ഞെടുപ്പിലേക്കുള്ള കാലയളവ് കുറഞ്ഞുവരുന്നതനുസരിച്ച് പാർട്ടികളും മുന്നണികളും പരമാവധി കളം നിറയുകയാണ്. രാഷ്ട്രീയ വിവാദങ്ങൾ സജീവമാക്കി നിർത്തുന്നതിന് പ്രതിപക്ഷ പാർട്ടികളും സർക്കാരിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ച് മുഖം രക്ഷിക്കുന്നതിന് ഭരണപക്ഷവും കിണഞ്ഞ് പരിശ്രമിക്കുകയാണ്. കേരളം ആരു ഭരിക്കും എന്നതിൽ നിർണായകമായ ചെലുത്താറുള്ള ജില്ലകളിൽ ഒന്നാണ് കോട്ടയം. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാല, കടുത്തുരുത്തി, വൈക്കം തുടങ്ങിയ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം ജില്ല. ഇതിൽ നാല് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് […]
Read more

മലയാളി വിദ്യാർത്ഥിനി കർണാടകയില്‍ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരയില്‍ കോളേജ് അധികൃതരുടെ മാനസികപീഡനം സഹിക്കാനാവാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയെയാണ് (19) കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. രാമനഗരയിലെ ദയാനന്ദ് സാഗര്‍ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു അനാമിക. മാനേജ്‌മെന്റില്‍ നിന്നുള്ള മാനസികപീഡനം മൂലം വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി എന്ന് സഹപാഠികള്‍ തന്നെ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. അനാമിക ആത്മഹത്യ ചെയ്യാന്‍ കാരണം കോളേജ് മാനേജ്‌മെന്റാണെന്നും […]
Read more

അടിച്ചു മോനേ…ക്രിസ്മസ്പുതുവത്സര ബംപര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം എക്‌സ്ഡി 387132 വിറ്റ ടിക്കറ്റിന്. കണ്ണൂരിൽ അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം . ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം […]
Read more

വിവാഹ സംഘത്തിന് മർദ്ദനം: പത്തനംതിട്ട എസ്‌ഐ എസ് ജിനുവിനെ സ്ഥലംമാറ്റി

പത്തനംതിട്ടയിൽ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സംഘത്തിനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെ സ്ഥലംമാറ്റി.അന്വേഷണ വിധേയമായിട്ടാണ് എസ്പിയുടെ നടപടി. അന്വേഷണത്തിന് ശേഷം തുടര്‍നടപടി ഡിഐജി സ്വീകരിക്കും. മര്‍ദ്ദനത്തില്‍ തോളെല്ലിന് പൊട്ടലേറ്റ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ പരാതിയിലാണ് കേസെടുത്തത്. മര്‍ദ്ദനത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ ഇന്നലെ രാത്രിയാണ് പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. മർദ്ദനത്തിൽ തലയ്ക്ക് […]
Read more

സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്. സനല്‍ കുമാര്‍ ശശിധരന്‍ അമേരിക്കയിലാണെന്നാണ് പൊലീസിന്റെ അനുമാനം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. പരാതിക്കാരിയായ നടിയുടെ മൊഴിയും […]
Read more

ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് രണ്ട് മണിക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിന് ഇനി മിനിറ്റുകള്‍ മാത്രം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലാണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ടിക്കറ്റ് വില്‍പ്പന തക്യതയായിരുന്നു. 20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേര്‍കൂടി കോടീശ്വരന്‍മാരാകും. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.