സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 21, 2025

Year : 2026

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ചികില്‍സിച്ചു കൊണ്ടിരിക്കെ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ജീവിതടത്തിലേക്ക് തിരിച്ച് വരാനുളള സാധ്യത 30% മാത്രമേ ഉളളുവെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ മുന്‍പ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങള്‍ […]
Read more

ഇടതുമുന്നണി വിടാനൊരുങ്ങി സിപിഐ

ഒരുകാലത്ത് ഇടതുമുന്നണിയുടെ അഭിവാജ്യ ഘടകം ആയിരുന്നു സിപിഐ. സംസ്ഥാന ദേശീയ രാഷ്ട്രീയത്തിലേക്ക് ഒട്ടേറെ പ്രമുഖരെ സംഭാവന ചെയ്ത രാഷ്ട്രീയ മുന്നേറ്റത്തിന്റെ പേരായിരുന്നു സിപിഐ എന്നത്. ആ സിപിഐയെ ചോരയും ചാറും ഊറ്റി നശിപ്പിച്ചു കളഞ്ഞിരിക്കുകയാണ് സിപിഎം. ഇടതുമുന്നണിയിൽ നിലവിൽ സിപിഎമ്മിന്റെ ആട്ടും തുപ്പും അനുഭവിച്ച് തുടരേണ്ട ഗതികേടിലാണ് സിപിഐ. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ സിപിഐയില്‍ സിപിഎം നയങ്ങള്‍ക്കെതിരെ ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ആഭ്യന്തരവകുപ്പിന് എതിരായ വിമര്‍ശനങ്ങളാണ് സിപിഐ നിരന്തരം ഉന്നയിച്ചുവന്നിരുന്നതെങ്കിലും, ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് […]
Read more

ബ്രൂവറി വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി

പാലക്കാട്: ബ്രൂവറിക്കെതിരായ സമരത്തിൻ്റെ ഭാഗമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ​ബിജെപി. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനു മാത്രമേ ഉപയോഗിക്കാവു എന്ന കാര്യം ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്. മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഒയാസിസിന് വേണ്ടി പഞ്ചായത്തിൻ്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉൾപ്പെടെ കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചു. ഒയാസിസിന് വേണ്ടി സർക്കാർ എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ തകർക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.
Read more

പി ശശി അടുത്ത സിപിഐ(എം) സംസ്ഥാന സെക്രട്ടറി?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിന്റെ തിരക്കിലാണ്. ജില്ലാ സമ്മേളനങ്ങൾ മുഴുവനും പൂർത്തീകരിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സംസ്ഥാന സമ്മേളനത്തോടെ സിപിഎമ്മിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ ചുണ്ടിക്കാട്ടുന്നത്. പ്രധാനമായും പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും എം വി ഗോവിന്ദന് മാറ്റം ഉണ്ടാകുമെന്നാണ് പലരും വിലയിരുത്തുന്നത്. അത്തരത്തിൽ മാറ്റമുണ്ടായാൽ ആരെയാകും സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. […]
Read more

കുന്നത്തൂരിൽ ഇനി കുഞ്ഞുമോൻ നിലംതൊടില്ല; കളം നിറഞ്ഞ് ഉല്ലാസ് കോവൂർ

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കുന്നത്തൂർ. ജില്ലയിലെ പട്ടികജാതി സംവരണ നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് കുന്നത്തൂർ. കിഴക്കേ കല്ലട , മൺറോ ദ്വീപ് , കുന്നത്തൂർ , മൈനാഗപ്പള്ളി , പോരുവഴി , ശാസ്താംകോട്ട , ശൂരനാട് വടക്ക് , ശൂരനാട് തെക്ക് , പടിഞ്ഞാറൻ കല്ലട , പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ നിയമസഭാ മണ്ഡലം. 1965 വരെ കുന്നത്തൂർ നിയോജകമണ്ഡലം രണ്ടംഗ മണ്ഡലമായിരുന്നു. 1967 ലെ നിയമസഭാ തെരഞ്ഞെടുപ്പ് […]
Read more

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീയും വേര്‍പിരിഞ്ഞു

നാല് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും. വ്യാഴാഴ്ച്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. വിവാമോചനത്തില്‍ ഒപ്പിടുന്നതിന് മുമ്പ് 45 മിനിറ്റോളം കൗണ്‍സിലിങ് ഉണ്ടായിരുന്നു. എന്നാല്‍ അതിനുശേഷവും വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നു, പൊരുത്തക്കേടുകളുണ്ടെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി രണ്ടു പേരും പറയുന്നത്. ജീവനാംശമായി ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ 18 മാസമായി ചഹലും […]
Read more

പ്രതിപക്ഷത്തിന്റെ സഹകരണം ആഗോള ഉച്ചക്കോടിക്ക് കരുത്തുപകരും: പി രാജീവ്

കൊച്ചി: കേരളാ ഗ്ലോബല്‍ സമ്മിറ്റില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്. ആഗോള നിക്ഷേപ ഉച്ചകോടിയില്‍ വളരെ വലിയ പ്രതീക്ഷയുണ്ടെന്നും പരിപാടിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്കോടിയില്‍ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മീറ്റിംഗ് ഉണ്ടാകും അതിലൊക്കെ ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് സ്വിച്ച് ഇട്ടാല്‍ നാളെ തന്നെ ഒരു നിക്ഷേപം നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം യാഥാര്‍ത്ഥ്യമാക്കാന്‍ സമയമെടുക്കും. അതിന് വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പ്രത്യേക […]
Read more

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്നും താഴേക്കിറങ്ങി. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 8025 രൂപയും പവന് 64200 രൂപയുമായി.എന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും ഇപ്പോള്‍ ഒരു പവന്‍ സ്വർണത്തിന് വില 70000 വരും. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇപ്പോള്‍ സ്വര്‍ണവില തിരിച്ചടിയായത്. വില നേരിയ രീതിയില്‍ കുറഞ്ഞാലും ബള്‍ക്കായി ആഭരണം വാങ്ങുന്നവര്‍ക്ക് അത് ഇപ്പോഴും ഒരു ആശങ്ക തന്നെയാണ്.22 കാരറ്റ് സ്വര്‍ണവിലക്ക് അനുസൃതമായി 18 […]
Read more

പാതിവില തട്ടിപ്പ്: താൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് ഷാഫി പറമ്പിൽ എം പി

ജിദ്ദ: പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി തെന്നെയും സമീപിച്ചിരുന്നുവെന്ന് ഷാഫി പറമ്പില്‍ എം പി. വിവാദ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജിദ്ദയിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്. ‘പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി എന്നെയും സമീപിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് വിവാദമായ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്. ജനപ്രതിനിധി എന്ന നിലയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന ധാരണയില്‍ പലപ്പോഴും എം.എല്‍.എമാരും എം.പിമാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടാറുണ്ട്. […]
Read more

കേരളാ ഗ്ലോബല്‍ സമ്മിറ്റിന് ആശംസ നേർന്ന് വി ഡി സതീശൻ

കൊച്ചി: കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ന് നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റ് നന്നാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബോള്‍ഗാട്ടി ലുലു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌ഐഡിസിയാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുന്നത്. മൂവായിരത്തോളം പേര്‍ പങ്കെടുക്കും. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. 26 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.