സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: March 6, 2025

Year : 2026

എസ് ജയശങ്കറിന് നേരെ ആക്രമണം; പിന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികള്‍. കാറിലേക്ക് കയറിയ ജയശങ്കറിന് അടുത്തേക്ക് ഖാലിസ്ഥാന്‍ വാദികള്‍ പാഞ്ഞെടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിക്ക് പരിക്കുകളൊന്നും തന്നെയില്ല. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ജയശങ്കറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അജ്ഞാതനായ ഒരാള്‍ മന്ത്രിയുടെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
Read more

പാലക്കാട് മക്കളുടെ മർദ്ദനത്തിൽ അച്ഛന് ദാരുണാന്ത്യം

പാലക്കാട്: മക്കളുടെ മർദനത്തിൽ അട്ടപ്പാടിയിൽ അച്ഛന് ദാരുണാന്ത്യം. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. 56കാരനായ ഈശ്വരനാണ് മരിച്ചത്.ഈശ്വരന്‍റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് അടിച്ചുകൊലപ്പെടുത്തിയത്. അച്ഛനെ മക്കള്‍ ഇരുവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. സംഭവത്തിൽ പ്രതികളായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ തെളിവ്

പാലക്കാട്‌: വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരിമാരുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്ത് സിബിഐ. പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് സിബിഐ പറയുന്നത്. ആറു കേസുകളില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്തത്. പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്ന് സിബിഐ. പറയുന്നു. ഇവര്‍ക്ക് സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം 25 ന് സിബിഐ കോടതി പരിഗണിക്കും.
Read more

ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയിൽ കിവീസ് ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപിച്ചു. 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 312-9 റണ്‍സില്‍ അവസാനിച്ചു. ഒറ്റയ്ക്ക് പൊരുതിയ ഡേവിഡ് മില്ലര്‍ നേടിയ 100* (67)റണ്‍സാണ് വന്‍ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസീലന്‍ഡ് ഫൈനല്‍.363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 161ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നതിന് […]
Read more

ഷഹബാസ് കൊലപാതകം; സന്ദേശങ്ങൾ പലതും ഡിലീറ്റ് ചെയ്ത് പ്രതികൾ

കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തിൽ മെറ്റയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലും പൊലീസും പരിശോധിച്ചിരുന്നു. പ്രതികൾ ഷഹബാസിന് അയച്ച പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായേക്കും. മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ല എന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തത […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.