സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 24, 2025

Year : 2026

ജര്‍മനിയില്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരുക്ക്

ബെര്‍ലിന്‍: ജര്‍മനിയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഹാംബര്‍ഗിലെ പ്രധാനറെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 39 വയസ്സ് പ്രായമുള്ള യുവതിയാണ് അറസ്റ്റിലായത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രാദേശികസമയം വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. വാരാന്ത്യമായതിനാല്‍ സ്റ്റേഷനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കത്തിയുമായെത്തിയ യുവതി ഒറ്റയ്ക്കാണ് യാത്രക്കാര്‍ക്ക് നേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ ആക്രമണമാണ് നടന്നത്.പരിക്കേറ്റവരില്‍ ചിലര്‍ക്ക് […]
Read more

എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ പിതാവ് പീഡിപ്പിച്ചു

തിരുവനന്തപുരം: വർക്കല അയിരൂരിൽ പിതാവ് മകളെ പീഡനത്തിനിരയാക്കി. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊൻ‌മുടിയിൽ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 2019ലും സമാന സ്വാഭാവമുള്ള കേസ് […]
Read more

മൂന്നുവയസ്സുക്കാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: കുട്ടിയുടെ അമ്മയെ പിതൃസഹോദരനൊപ്പം ചോദ്യചെയ്യാൻ പൊലീസ്

കൊച്ചി : തിരുവാങ്കുളത്ത് മൂന്നുവയസ്സുക്കാരിയെ പുഴയിലെന്നറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. ഇന്നാക്കും ചോദ്യം ചെയ്യലുണ്ടാകുക. കുട്ടി കൊല്ലപ്പെടും മുൻപും പീഡനത്തിനിരയായെന്ന റിപ്പോർട്ടുകൾ കണ്ടെത്തിയിരുന്നു. കൂടതെ കഴിഞ്ഞ ഒരു വ‍ർഷമായി പിതാവിൻറെ സഹോദരൻ, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. എന്നാൽ ഇതേ കുറിച്ച് തനിക്ക് അറിവിലായിരുന്നെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇതേ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. […]
Read more

ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി.വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രീ സ്റ്റാര്‍ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് സംശയം. ഒരുമിച്ച് ജോലി ചെയ്യുന്ന അനീഷ് എന്ന കൊല്ലം സ്വദേശിയുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് മുതലാളി മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
Read more

പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയിൽ. അക്കിക്കാവ് സ്വദേശി നിഷാദാണ് (35) പിടിയിലായത്. കുന്നംകുളം പൊലീസാണ് നിഷാദിനെ അറസ്റ്റ് ചെയ്തത്. സംഭവം കുട്ടി സുഹൃത്തിനോട് പറഞ്ഞതോടെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. പുത്തരിപ്പാടം നേര്‍ച്ചയ്ക്കിടെയാണ് കുട്ടി പ്രതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു വരുത്തിയതിനുശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുകയും പൊലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. […]
Read more

മുഖ്യമന്ത്രിമാരെ കാണാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയതിനു ശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മുഖ്യമന്ത്രിമാരുമായുള്ള ആദ്യകൂടിക്കാഴ്ച കൂടിയാണിത്. ‘വിക്ഷിത് രാജ്യ ഫോർ വിക്ഷിത് ഭാരത്@2047’ എന്ന പ്രമേയത്തിൽ നടക്കുന്ന യോഗം, സഹകരണ ഫെഡറലിസം വളർത്തിയെടുക്കുന്നതിനും സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തോടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ദേശീയ ലക്ഷ്യത്തോട് കൂടിയുള്ളതാണെന്നും റിപ്പോർട്ടുകളും ഉണ്ട്. കൂടാതെ സംരംഭകത്വ പ്രോത്സാഹനം, മെച്ചപ്പെട്ട വൈദഗ്ധ്യം, സുസ്ഥിര […]
Read more

‘ഓപ്പറേഷൻ സിന്ദൂർ’ മധ്യപ്രദേശിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; ആവശ്യവുമായി ബിജെപി കോൺഗ്രസ് നേതാക്കൾ

ഭോപ്പാൽ: ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂർ മധ്യപ്രദേശിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ബിജെപി കോൺ​ഗ്രസ് നേതാക്കൾ. ഓപ്പറേഷൻ സിന്ദൂർ ശരിയായ നടപടിയാണെന്നും അതിനാൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഭരണ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ‘ഓപ്പറേഷൻ സിന്ദൂർ’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചത്. വരും തലമുറയിലെ കുട്ടികൾ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അറിഞ്ഞിരിക്കണം, അതിനാൽ ഇത് കുട്ടികൾ പഠിക്കേണ്ടത് ആണെന്നും എംഎൽഎ ശർമ്മ വ്യക്തമാക്കി.
Read more

കെഎസ്ആര്‍ടിസിയിലെ മദ്യപാനം പരിശോധിക്കാന്‍ മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയിലെ മദ്യപാന പരിശോധന നടത്തുന്നതിനായി മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ എം.എസ് മനോജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം. മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായി ദിവസവും ബ്രെത്തലൈസര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധനച്ചുമതല. മേയ് രണ്ടിന് ചുമതല ഉണ്ടായിരുന്ന എം.എസ് മനോജ് മദ്യപിച്ചിരുന്നതായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ക്കു നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
Read more

റാപ്പർ ഡബ്സി അറസ്റ്റിൽ: സാമ്പത്തിക ഇടപാടിനെച്ചൊല്ലി തർക്കം

മലപ്പുറം: റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പോലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് നടപടി. കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി. നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Read more

എട്ടു വയസുകാരിക്ക് അച്ഛന്റെ ക്രൂര മർദനം: പിതാവ് അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. എട്ടു വയസുകാരിയായ മകളെയാണ് പിതാവ് ക്രൂരമായി മര്ദിക്കുന്നത്. കുട്ടിയുടെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തല്ലരുതെന്ന് കുട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാൽ മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വീഡിയോ പ്രാങ്ക് അല്ലെന്നാണ് പ്രദേശത്തുള്ളവരും പറയുന്നത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.