ക്രഷര്‍ ഉടമയെ കഴുത്തറത്തു കൊന്ന സംഭവം; ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ ഗുണ്ട അമ്പിളി മരിച്ചു
തിരുവനന്തപുരം: വിളവൂര്‍ക്കല്‍ മലയം പിടിയംകോട് അമ്പിളിക്കല വീട്ടില്‍ ചൂഴാറ്റുകോട്ട അമ്പിളി (സജികുമാര്‍-57) മരിച്ചു. മൂക്കുന്നിമല ക്രഷര്‍ ഉടമ ദീപുവിനെ കളിയിക്കാവിള ഒറ്റമരം ജങ്ഷനില്‍ കാറില്‍വെച്ച് കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയാണ് സജികുമാര്‍. 2024 ജൂണ്‍ 24-നായിരുന്നു സംഭവം. കഴിഞ്ഞ ജൂലായ് ഏഴിന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കരള്‍സംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കരമന സ്വദേശി ദീപുവിന്റെ കൊലപാതകം. സംഭവശേഷം കുപ്രസിദ്ധ ഗുണ്ടയായ സജികുമാര്‍ […]
Read more

