പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ എത്തിയ 21 കുട്ടികളെ പൊലീസ് കണ്ടെത്തി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ള കുട്ടികളാണിവരെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട്ടെ ഒരു സ്ഥാപനത്തിലേക്ക് പഠനത്തിനായി കേരളത്തിലെത്തിയതാണെന്നാണ് കുട്ടികൾ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






