കോഴിക്കോട്: പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ നൂറ്റി മൂന്നാം വാർഷികാഘോഷവും പി. എൻ. ദേവകി അമ്മ മെമ്മോറിയൽ ബ്ലോക്കിൻ്റെ ഉദ്ഘാടനവും നടത്തി. പി.ടി.എ പ്രസിഡണ്ട് സി.ടി. പ്രസാദ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബിന്ദു ഉദ്ഘാടനം ചെയ്തു പ്രോഗ്രാം കമ്മറ്റി കൺവീനർ രൂപേഷ് കമ്ലേരി റിപ്പോർട്ട് അവതരിപ്പിച്ചു.
യുവ പ്രതിഭകളെ അനുമോദിക്കൽ ചടങ്ങ് ഇതോടൊപ്പം നടത്തി. കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട് മുഖ്യാതിഥിയായി. ഫ്ലവേഴ്സ് ടോപ് സിംഗർ ഫൈനലിസ്റ്റ് ആര്യൻ ബ്രോ ഗാനവിരുന്ന് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നിഷ മണങ്ങാട്ട്, അബ്ദുൽ ഹമീദ് മാസ്റ്റർ , സൗമ്യ കൈറ്റ്യേര, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് അഡ്വ. ഉമ്മർ, എം. പി. ടി. എ ചെയർപേഴ്സൺ ധനുഷ എന്നിവർ സംബന്ധിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.




