Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: School annual programs

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതി നിറവിൽ; ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന്

കോട്ടയം: ഒൻപത് പതിറ്റാണ്ടിന്റെ അറിവും പാരമ്പര്യവും പേറുന്ന കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതി ആഘോഷങ്ങളിലേക്ക് കടക്കുന്നു. വിദ്യാലയത്തിന്റെ 89-ാം വാർഷികാഘോഷം, നവതി വർഷാഘോഷങ്ങളുടെ ഉദ്ഘാടനം, ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ. സോണി തോമസിന് (HST Hindi) നൽകുന്ന യാത്രയയപ്പ് എന്നിവ ഇന്ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2.15-ന് സ്കൂളിലെ പത്താം പീയൂസ് ഹാളിൽ നടക്കും. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുളഞ്ഞനാലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി […]
Read more

ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും സംഘടിപ്പിച്ച് കൈതപ്പൊയിൽ ജി എം യു പി സ്കൂൾ

കോഴിക്കോട്: കൈതപ്പൊയിൽ ജി എം യു പി സ്കൂളിന്റെ എഴുപത്തി ഏഴാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. പിടിഎ പ്രസിഡന്റ് അഷറഫ് സി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാന അധ്യാപകൻ ഷാബു കെ സ്വാഗതം പറഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന സംവാദത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി മറുപടി പറഞ്ഞു. പഞ്ചായത്തിലെ ഏക ഗവൺമെന്റ് യുപി സ്കൂൾ ആയതിനാൽ തന്നെ […]
Read more

പുന്നശ്ശേരി വെസ്റ്റ് എ. യു. പി സ്കൂൾ; വാർഷികാഘോഷം നടത്തി

കോഴിക്കോട്: പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ നൂറ്റി മൂന്നാം വാർഷികാഘോഷവും പി. എൻ. ദേവകി അമ്മ മെമ്മോറിയൽ ബ്ലോക്കിൻ്റെ ഉദ്ഘാടനവും നടത്തി. പി.ടി.എ പ്രസിഡണ്ട് സി.ടി. പ്രസാദ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബിന്ദു ഉദ്ഘാടനം ചെയ്തു പ്രോഗ്രാം കമ്മറ്റി കൺവീനർ രൂപേഷ് കമ്ലേരി റിപ്പോർട്ട് അവതരിപ്പിച്ചു. യുവ പ്രതിഭകളെ അനുമോദിക്കൽ ചടങ്ങ് ഇതോടൊപ്പം നടത്തി. കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട് മുഖ്യാതിഥിയായി. ഫ്ലവേഴ്സ് ടോപ് […]
Read more

സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തിദിനങ്ങളിൽ പാടില്ല; ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തിദിനങ്ങളിൽ നടത്താൻ പാടില്ലെന്നു ബാലാവകാശ കമ്മിഷൻ. ശനി, ഞായർ ദിവസങ്ങളിൽ പകൽസമയം ആരംഭിച്ച് രാത്രി 9.30ന് അകം തീരുന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ്‌കുമാർ നിർദേശിച്ചു. സ്‌കൂൾ പ്രവർത്തനങ്ങളെയും ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സ്കൂ‌ളുകളിൽ പരിപാടികൾ നടത്തുന്ന സർക്കാരിതര ഏജൻസികൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയ്ക്കും നിർദേശം ബാധകമായിരിക്കും. സ്കൂ‌ൾ കലോത്സവങ്ങൾക്ക് ഇതു ബാധകമല്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix