Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതി നിറവിൽ; ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഒൻപത് പതിറ്റാണ്ടിന്റെ അറിവും പാരമ്പര്യവും പേറുന്ന കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതി ആഘോഷങ്ങളിലേക്ക് കടക്കുന്നു. വിദ്യാലയത്തിന്റെ 89-ാം വാർഷികാഘോഷം, നവതി വർഷാഘോഷങ്ങളുടെ ഉദ്ഘാടനം, ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ശ്രീ. സോണി തോമസിന് (HST Hindi) നൽകുന്ന യാത്രയയപ്പ് എന്നിവ ഇന്ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2.15-ന് സ്കൂളിലെ പത്താം പീയൂസ് ഹാളിൽ നടക്കും.

സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുളഞ്ഞനാലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജീന സിറിയക് ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബോണി കുര്യാക്കോസ് മെമെന്റോ സമർപ്പണവും, അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോസഫ് തേവർപറമ്പിൽ സ്കോളർഷിപ്പ് വിതരണവും നടത്തും. സ്റ്റാഫ് സെക്രട്ടറി സി. ജെസ്സി ജോസ് റിപ്പോർട്ട് അവതരിപ്പിക്കും.

ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജേക്കബ് സ്വാഗതവും സ്കൂൾ ലീഡർ അലീന തോമസ് കൃതജ്ഞതയും രേഖപ്പെടുത്തും. വാർഡ് മെമ്പർ ബിജു കുളത്തൂർ, പിടിഎ പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം, അധ്യാപക പ്രതിനിധി ക്രിസ് ജെയിംസ് എന്നിവർ ആശംസകൾ അർപ്പിക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന ‘സർഗ്ഗലയം’ കലാവിരുന്നും അരങ്ങേറും. നാടോടിനൃത്തം, നാടൻപാട്ട് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. 1937-ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം, ഒൻപത് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉന്നത നിലവാരത്തിലേക്ക് നയിച്ച ചരിത്രവുമായാണ് നവതിയുടെ മധുരത്തിലേക്ക് പ്രവേശിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer