മലപ്പുറം: ജില്ലാ പഞ്ചായത്ത് തിരുന്നാവായ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയായ 67 കാരിയും എൽഡിഎഫിന്റെ 22 കാരി യും മത്സരിക്കുന്നത്. ഐ സി ഡി എസ് ഓഫീസർ മുസ്ലിം ലീഗിലെ ഷെരീഫ് ബീവിയാണ്യുഡിഎഫ് സ്ഥാനാർത്ഥി. മുസ്ലിംലീഗിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കാൻ എസ്എഫ്ഐ നേതാവായ 22 കാരി എം ജെ തേജനന്ദയാണ് കന്നി അംഗത്തിന് കളത്തിലിറക്കിയത്. എസ്എഫ്ഐ തവനൂർ ഏരിയാ പ്രസിഡൻ്റും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമാണ്.
തലക്കാട് പുളിഞ്ചോട് സ്വദേശി നടുവിൽ പറമ്പിൽ ശരീഫ ബീവി. ബികോം ബിരുദധാരിയും 1991-2005 കാലത്ത് വനിതാ ലീഗ് സംസ്ഥാനപ്രവർത്തക സമിതി അംഗവും നിലവിൽ വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ടുമാണ്. തലക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആയിരുന്നു.പ്രായവും മത്സരവും തമ്മിൽ ബന്ധമില്ലെന്നും ഐ സി ഡി എസ് സൂപ്പർവൈസർ പദവിയിൽ ഇരുന്നതിന്റെ അനുഭവസമ്പത്ത് ഉണ്ടെന്നും ശരീഫ ബീബി പറഞ്ഞു .






