കൊച്ചി: ആലുവയിൽ മലയാള സിനിമ മേഖലയിലെ അഭിനേതാക്കളുടെ സെക്യൂരിറ്റി ചുമതല വഹിക്കുന്ന 3 ബൗൺസർമാർ രാസലഹരിയുമായി അറസ്റ്റിൽ. തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽ ഷെറിൻ തോമസ് (34), വരടിയം കാവുങ്കൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുട്ടത്ത് ഫ്ലാറ്റിന്റെ 7–ാം നിലയിലെ മുറിയിൽ നിന്നാണു ലഹരിയുടെ യുവാക്കളെ പിടികൂടിയത്. സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എക്സൈസ്, പോലീസ് നിരീക്ഷണം ഉള്ളതിനാൽ ബൗൺസർമാർ വഴി ലഹരിമരുന്നു കൈമാറുന്നുവെന്ന വിവരത്തെ തുടർന്നാണു ഫ്ലാറ്റിൽ പരിശോധന നടന്നത്. സിനിമ സെറ്റുകളിൽസർക്കാർ ഷാഡോ പോലീസിനെയും വിന്യസിച്ചിരുന്നു.






