സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ ജീവനക്കാർക്ക് 4% ഡി.എ. കുടിശ്ശിക; പുതുക്കിയ ശമ്പളം വിതരണം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെയും ശമ്പളത്തിൽ 4 ശതമാനം ക്ഷാമബത്ത (ഡി.എ.) കൂട്ടിച്ചേർത്ത് വിതരണം ഇന്ന് മുതൽ ആരംഭിച്ചു. ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡി.എ. നൽകുന്നതാണ്. വിരമിച്ച ജീവനക്കാരുടെ പെൻഷനും പുതുക്കിയ നിരക്കിൽ ലഭ്യമാക്കുന്നു.

തസ്തികാനുസൃതമായ ശമ്പള വർധന ഇങ്ങനെ, ക്ലർക്ക് തസ്തികയിലുള്ളവർക്ക് 1060 രൂപ കൂടും. എൽപിഎസ്‌എ- 1424 രൂപ, എച്ച്‌എസ്‌എ- 1652 രൂപ, പൊലീസ്‌ കോൺസ്‌റ്റബിൾ-1244 രൂപ, അസി. എൻജിനിയർ-2208 രൂപ, സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌- 1572 രൂപ, നഴ്‌സിങ്‌ ഓഫീസർ 1572 രൂപ എന്നിങ്ങനെയാണ് വ‍ർധിക്കുക.

2023 ജനുവരി 1 മുതൽ കുടിശ്ശികയായി നിലനിന്ന 4 ശതമാനം ഡി.എ.യാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ ഗഡുവിന്റെ 34 മാസത്തെ കുടിശ്ശികയും ഇനിയും വിതരണം ചെയ്യേണ്ടതുണ്ട്. കൂടാതെ, 2023 ജൂലൈ 1 മുതൽ 3%, 3%, 3%, 2%, 2% എന്നിങ്ങനെ ആകെ 13 ശതമാനം ഡി.എ.യുടെ അഞ്ചുഗഡുക്കൾ കൂടി അനുവദിക്കാനുണ്ടെന്ന് സർക്കാർ സൂചിപ്പിച്ചു. നിലവിലെ സർക്കാരിന്റെ കാലയളവിൽ അനുവദിച്ച 5 ഗഡുക്കളിലെ 191 മാസത്തെ കുടിശ്ശികയും തീർപ്പാക്കാനുള്ളതായും അധികൃതർ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.