കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്ത് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 44 വയസ്സുകാരൻ അറസ്റ്റിൽ. ചന്തു എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെയാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്.
ചെരുപ്പ് വാങ്ങാൻ പോയ കുട്ടിയെയും ബന്ധുവിനെയും പ്രതി ബൈക്കിൽ കയറ്റി കടയിൽ എത്തിച്ചു. സാധനം വാങ്ങിയ ശേഷം മടങ്ങുന്നതിനിടെ കുട്ടിയുടെ ബന്ധുവിനെ വഴിയിൽ ഇറക്കിയ പ്രതി, കുട്ടിയെ ബൈക്കിൽ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.






