കൊച്ചി: 45 കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം മുനമ്പം പള്ളിപുറത്താണ് സംഭവം. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ പോകുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുത്തേറ്റ് പ്രീത റോഡിലൂടെ ഇറങ്ങിയോടി. പിന്തുടര്‍ന്ന് ചെന്നാണ് ഭര്‍ത്താവ് സുരേഷ് കൊല നടത്തുന്നത്. കഴുത്തിന് പിന്നില്‍ ആഴത്തിലുള്ള കുത്തേറ്റാണ് പ്രീത മരിക്കുന്നത്. സംഭവസ്ഥലത്തുള്ള വീട്ടുകാര്‍ പ്രീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുനമ്പം പള്ളിപ്പുറത്തെ സെന്റ് മേരിസ് പള്ളിക്ക് സമീപത്താണ് സംഭവം നടന്നത്. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. മൃതദേഹം പളളിപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുനമ്പം പോലീസ് അന്വേഷണം തുടങ്ങി.






