ലഖ്‌നൗ: ഉത്തർപ്രദേശ് ബറേലിയിൽ എട്ട് വയസുകാരിയെ 47 കാരൻ പീഡിപ്പിച്ചു. നന്ദ് കിഷോർ എന്നയാളാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
വിവാഹത്തിന് കുടുംബത്തോടൊപ്പം എത്തിയ പെൺകുട്ടിയെ 47കാരനായ നന്ദ് കിഷോർ അടുത്തേക്ക് വിളിച്ച് വരുത്തിയാണ് പീഡനത്തിനിരയായത്. അതിക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നന്ദ്കിഷോർ കുറ്റം സമ്മതിച്ചു.





