തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . ഡൽഹിയിൽ മുഖ്യമന്ത്രിയുമായി ചേർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ചപ്പോൾ, സംസ്ഥാന സർക്കാർ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തേണ്ടതായുള്ള നിലപാട് അറിയിച്ചിരുന്നു. വിശദമായ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ അഞ്ച് പുതിയ ദേശീയപാതകളുടെ പദ്ധതിപത്രം തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.






