സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ബിജെപിയിൽ ചേർന്നു

മുനമ്പം സമരസമിതിയിലെ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഷാളിട്ട് പ്രവര്‍ത്തകരെ സ്വീകരിച്ചു. എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടെന്നും കേരളത്തിന്റെ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്നെന്നും വഖഫ് ഭേദഗതി നിയമം പാസായതിൽ അഭിമാനം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുനമ്പത്തെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, ബിജെപി നേതാവ് എസ് സുരേഷടക്കമുള്ള നേതാക്കളും മുനമ്പത്തെത്തി. റവന്യു അവകാശം കിട്ടുന്നത് വരെ കൂടെ ഉണ്ടാവും. വാക്ക് കൊടുത്താൽ നടപ്പാക്കിയിരിക്കും. നരേന്ദ്ര മോദിയെ കണ്ട് നന്ദി പറയണമെന്ന് മുനമ്പം സമരക്കാർ ആവശ്യപ്പെട്ടു. അവസരം ഒരുക്കുമെന്ന് രാജീവ് ചന്ദ്ര ശേഖർ മറുപടി നൽകി. റവന്യൂ അധികാരങ്ങൾ പുന:സ്ഥാപിക്കുന്നത് വരെ സമരം നടത്തുമെന്ന് സമരക്കാർ അറിയിച്ചു.

Advertisement

എഐ പണി ഇല്ലാതാക്കുമോ; റിപോർട്ടുകൾ പറയുന്നു

സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ‘ ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്’ റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്

Read More »

നാനി- ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ “ആയാ ഷേർ” ഗാനം പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

Read More »

ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി; തെളിവുകളുമായി ബിജെപി നേതാവ്

തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് വയക്കൽ സോമൻ. തിരുവനന്തപുരത്ത് വച്ച് ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച

Read More »

അങ്കണവാടി പെന്‍ഷന് 20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.

Read More »

പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി കൂട്ടത്തല്ല്; 12അംഗ സംഘം പിടിയിൽ

പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഞായറാഴ്ച

Read More »

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ

Read More »
Advertisement