കോഴിക്കോട്: വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച പേരാമ്പ്ര പാലേരി സ്വദേശി കൂനിയോട് ചെറുവലത്ത് ജയപ്രകാശ് അറസ്റ്റിൽ. സംഭവം കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്തതായി മനസ്സിലാക്കി, വയോധികയുടെ താമസസ്ഥലത്ത് കയറി പീഡനം നടത്തിയതായാണ് പരാതി.
തിങ്കളാഴ്ച ബന്ധുക്കൾ ഈ കേസുമായി ബന്ധപ്പെട്ട് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒളിവിൽ പോയ പ്രതിയെ ഇൻസ്പെക്ടർ ജംഷീദ് നേതൃത്വം നൽകുന്ന പോലീസ് സംഘം നടത്തിയ തീവ്രമായ അന്വേഷണത്തിൻ്റെ ഫലമായി കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടി.






