Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാത്രി നല്ല ഉറക്കം വേണോ? ഇവ കഴിച്ചാല്‍ മതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുതിര്‍ത്ത ബദാം

പേശികള്‍ക്ക് അയവ് വരുത്താനും ആഴത്തിലുള്ള ഉറക്കം ലഭിക്കാനും ബദാം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. വൈകുന്നേരും 5-6 ബദാം കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിക്കുന്നത് രാത്രിയില്‍ ഇടയ്ക്കിടെ ഉറക്കം ഉണരുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

വാഴപ്പഴം

പൊട്ടാസ്യം, മഗ്‌നീഷ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവയാല്‍ സമ്പന്നമായ സൂപ്പര്‍ ഫുഡാണ് വാഴപ്പഴം. രാത്രിയില്‍ കാലുകളില്‍ ഉണ്ടാകുന്ന പേശീവലിവ് തടയാന്‍ പൊട്ടാസ്യവും ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉത്പാദനത്തെ മഗ്‌നീഷ്യവും ഉത്തേജിപ്പിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷമോ അത്താഴത്തിന് ശേഷമോ ഒരു പഴം കഴിക്കുന്നത് നല്ലതാണ്.

ചെറി

മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ് ചെറി. ഉറങ്ങാന്‍ സമയമായെന്ന് ശരീരത്തിന് സന്ദേശം നല്‍കുന്ന ഹോര്‍മോണാണിത്. വൈകുന്നേരങ്ങളില്‍ ഒരു ബൗള്‍ ചെറി കഴിക്കുന്നത് രാത്രിയില്‍ സ്വാഭാവികമായി ഉറക്കം വരാന്‍ സഹായിക്കും.

പാലും മഞ്ഞളും

നല്ല ഉറക്കത്തിന് രാത്രി പാല്‍ കുടിക്കുന്നത് സഹായിക്കുമെന്ന് നമുക്കറിയാം. പാലില്‍ അല്പം മഞ്ഞളും ഒരു നുള്ള് ജാതിക്ക പൊടിയും ചേര്‍ത്ത് തിളപ്പിച്ചു കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ ആശ്വാസം നല്‍കും.

Recent News

Advertisement
WhiteswanTV Footer