തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാലയുടെ 57-ാമത് ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കും സ്റ്റേഡിയവും വേദിയായി ആരംഭിക്കും.
കുന്നംകുളം ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആണ് മീറ്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. 2025 ഡിസംബർ 31 മുതല്‍ 2026 ജനുവരി 2 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും കുന്നംകുളം നിയോജകമണ്ഡല എംഎൽഎയുമായ എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ മികച്ച അത്‌ലറ്റുകൾ പങ്കെടുക്കുന്ന ഈ മഹാമീറ്റ് ജില്ലാ കായിക രംഗത്തിന് ഒരു വൻ ഉത്സവമായിരിക്കും.



