സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാനിന് പിന്നിൽ ബസിടിച്ച് അപകടം; 6 പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്ക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ വാനിന് പിന്നിൽ ഡബിൾ ഡെക്കർ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലിയിൽ നിന്ന് ദോൽപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന വാനിലാണ് അപകടം സംഭവിച്ചത്.

വാനിൽ ആകെ 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ ഏകദേശം 4.20ഓടെയാണ് അപകടം നടന്നത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മൂന്ന് മുതൽ നാല് വരെ കുട്ടികളും ഉണ്ടായിരിക്കാമെന്നാണു പ്രാഥമിക വിവരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ എസ്എൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. വാനിന്റെ ഡ്രൈവർക്ക് പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.