കാസർഗോഡ്: നാട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ തിരക്കിൽ ആയതിനു പിന്നാലെ 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത ചന്തേര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ചെറുവത്തൂർ, മാച്ചിപ്പുറം സ്വദേശിയായ അബ്ദുൽ ഹക്കീം (60)ആണ് പിടിയിലായത്. വിശദമായി ചോദ്യം ചെയ്ത ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പു ദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടന്നു പോവുകയായിരുന്ന പതിനഞ്ചുകാരനെ ഒരു കെട്ടിടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി കെട്ടിപ്പിടിച്ചുവെന്നാണ് കേസ്.






