സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കലോത്സവങ്ങളുടെ അപ്പീൽ വഴി കിട്ടിയത് സർക്കാരിന് 80 ലക്ഷം; അംഗീകരിച്ചത് 33 എണ്ണം

കൊച്ചി: ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത് സംസ്ഥാനതല മത്സരത്തിന് യോഗ്യരാകാത്തവർ നൽകിയ അപ്പീൽ അപേക്ഷകൾ വഴി സർക്കാരിന് കിട്ടിയത് 80 ലക്ഷത്തോളം രൂപ. എല്ലാ ജില്ലകളിലുമായി രണ്ടായിരത്തോളം അപേക്ഷകൾ വന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ ഇരുനൂറോളം അപേക്ഷകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ തലത്തിൽ കൊടുക്കുന്ന അപ്പീൽ അപേക്ഷയ്‌ക്കൊപ്പം നൽകിയ 5000 രൂപയിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക എത്തിയത്. കെട്ടിവെച്ച പണം അപ്പീൽ അനുവദിച്ചാൽ മാത്രം തിരികെ നൽകുന്നതാണ് കലോത്സവ ചട്ടം. അപ്പീൽ അപേക്ഷകൾക്കൊപ്പം ഒരു കോടി രൂപയാണ് എല്ലാ ജില്ലകളിൽ നിന്നുമായി കിട്ടിയത്. ഇരുനൂറോളം അപ്പീലുകൾക്ക് അനുവാദം നൽകിയതിനാൽ 10 ലക്ഷത്തോളം രൂപ തിരികെ കൊടുക്കേണ്ടി വന്നു.

ബാക്കിയുള്ള 90 ലക്ഷത്തോളം രൂപയിൽ 10 ലക്ഷത്തോളം രൂപ അപ്പീലുകൾക്ക് തീരുമാനമെടുക്കുന്ന നടപടികൾക്ക് ചെലവായി. വിധികർത്താക്കളുടെ പ്രതിഫലം അടക്കമുള്ള ചെലവാണ് ഇതിൽ ഉൾപ്പെടുന്നത്. അങ്ങനെയാണ് 80 ലക്ഷം എന്ന സംഖ്യ സർക്കാരിലേക്ക് എത്തിയത്. വിദ്യാഭ്യാസ ഉപ ഡയറക്ടർമാരാണ് ജില്ലാ കലോത്സവങ്ങളിലെ അപ്പീൽ അധികാരി. വിവിധ ജില്ലകളിൽ ഏറിയും കുറഞ്ഞുമായിരുന്നു അപ്പീൽ അപേക്ഷകൾ എത്തിയത്. ലഭിക്കുന്ന അപേക്ഷകളുടെ 10 ശതമാനമേ അനുവദിക്കാവൂവെന്ന അനൗദ്യോഗിക നിർദേശം ഉപഡയറക്ടർമാർക്ക് നൽകിയിട്ടുണ്ടായിരുന്നു.

എന്നാൽ ഇതിനേക്കാൾ അൽപം കൂടുതൽ അനുവദിച്ച ചില ജില്ലകളുമുണ്ട്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകൾ വന്നത്. ഇവിടെ 38 പേർ അപ്പീൽ അപേക്ഷ നൽകിയതിൽ ഒമ്പതെണ്ണമാണ് അനുവദിച്ചത്. വയനാട് ജില്ലയിൽ 45 അപേക്ഷകൾ വന്നതിൽ ഏഴെണ്ണവും പത്തനംതിട്ട ജില്ലയിൽ 65 എണ്ണം വന്നതിൽ എട്ടെണ്ണവും അനുവദിച്ചു. കൊല്ലം ജില്ലയിൽ 130 എണ്ണത്തിൽ 13-ഉം, പാലക്കാട് ജില്ലയിൽ 139-ൽ 19എണ്ണവുമാണ് അനുവദിച്ചത്. സംസ്ഥാന കലോത്സവം നടക്കുന്ന തിരുവനന്തപുരത്ത് 213 അപ്പീൽ അപേക്ഷകൾ വന്നതിൽ അംഗീകരിച്ചത് 33 എണ്ണമായിരുന്നു.

ചില ജില്ലകളിൽ മൊത്തം എത്ര അപേക്ഷകൾ വന്നു എന്ന വിവരം പുറത്തുവിട്ടിട്ടില്ല. മലപ്പുറത്ത് 25 അപ്പീലുകൾക്കാണ് അനുവാദം കൊടുത്തത്. ജില്ലാതലത്തിൽ അപ്പീൽ കിട്ടിയ കുട്ടി സംസ്ഥാനത്ത് മത്സരിക്കണമെങ്കിൽ അവിടെ 10,000 രൂപ കെട്ടിവെയ്ക്കണം. സംസ്ഥാന തലത്തിൽ മത്സരിച്ച്, ജില്ലയിലെ ഒന്നാം സ്ഥാനക്കാരെക്കാൾ സ്‌കോർ നേടിയാലേ ഈ തുക തിരിച്ചുകിട്ടൂ. ജില്ലാ തലത്തിലെ ഒന്നാം സ്ഥാനക്കാർക്കൊപ്പം എത്തിയാലും തുക തിരിച്ചുകിട്ടും.

Advertisement

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »
Advertisement