തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നും ജയം. ഏഴ് സീറ്റില്‍ ആറ് സീറ്റുകള്‍ എസ്എഫ്‌ഐ നേടിയപ്പോൾ വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റില്‍ കെഎസ്‌യു ജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അഞ്ചില്‍ നാല് സീറ്റില്‍ എസ്എഫ്‌ഐയും ഒന്നില്‍ കെഎസ്‌യുവും വിജയിച്ചു.
കഴിഞ്ഞ യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ നേടിയിരുന്നു. എന്നാല്‍ യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല. കനത്ത പൊലീസ് വലയത്തിലാണ് ഇത്തവണത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്.






