സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയത് അധ്യാപകർ: പരാതി നൽകി കണ്ണൂർ സർവകലാശാല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ അധ്യാപകരെന്ന് ആരോപണം. ബിസിയെ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ചോർന്നത്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻ ആർട്സ് ആൻഡ് സയൻസ് കോളേജ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് കണ്ടെത്തിയത്.

സംഭവത്തിൽ സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി വൈസ് ചാൻസലർ അറിയിച്ചു. കോളേജ് അധികൃതരുടെ വീഴ്ചയാണിതെന്ന് സർവ്കലാശാല വ്യക്തമാക്കി. അതേസമയം കണ്ണൂർ സർവകലാശാല പോലീസിൽ പരാതി നൽകി.

മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെ ആയിരുന്നു പരീക്ഷ. അവസാന പരീക്ഷയിൽ സർവകലാശാല സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർത്തിയത് കണ്ടെത്തിയത്. ഇതിനു പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement