വാഷിങ്ടന്‍: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മസ്‌ക് പ്രകടിപ്പിച്ചത്. ”പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി കാത്തിരിക്കുന്നു” – മസ്‌ക് എക്‌സില്‍ കുറിച്ചു.
ഇന്നലെയാണ് മസ്‌കും മോദിയുമായി ഫോണ്‍ സംഭാഷണം നടന്നത്. സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ്-ഇന്ത്യ സഹകരണത്തെ കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചത്. ഈ വര്‍ഷം ആദ്യം നടന്ന യുഎസ് സന്ദര്‍ശന വേളയിലും മോദി മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.






