ഇടുക്കി: വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.
ഈ ഭാഗത്ത് കുടുംബം പുതുതായി വീട് നിര്‍മിക്കുന്നുണ്ടായിരുന്നു. വീട് നിര്‍മാണത്തിന്‍റെ ഭാഗമായി വെള്ളമെടുക്കാൻ സമീപത്ത് വലിയ കുഴി എടുക്കുകയും ചെയ്തു. കുഴിയുട എസമീപത്തായി മൂന്ന് പേരും നിൽക്കുകയും തുടർന്ന് അച്ഛനും അമ്മയും വീട്ടിലേക്ക് കയറി പോവുകയും ചെയ്തു. ഇതിനിടയിലാണ് പുറത്ത് കളിക്കുകയായിരുന്ന കുട്ടി വെള്ളക്കെട്ടിൽ വീണത്.
കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് കുഴിയിൽ വീണത് കണ്ടത്. ഉടനെ കാന്തല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.






