സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം: മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോർഡിന് മാത്രം ചെലവ് 15 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടമായിട്ടും വിപുലമായ പരിപാടികളോടെ തുടങ്ങുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് വൻ വിമർശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൻ വിമർശനങ്ങൾക്കിടയിലും സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് കാസർഗോഡ് തുടക്കമായിരിക്കുകയാണ്. അതിനിടെ ഈ ഘട്ടത്തിലും ചർച്ചയാകുന്നത് ആഘോഷത്തിന്റെ കണക്കുകളാണ്. പരിപാടിക്കായി മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രം ചെലവ് 15 കോടിയിലേറെയെന്നാണ് വിലയിരുത്തൽ . പരിപാടികൾക്കായി ഓരോ ജില്ലയിലും ഒന്നരക്കോടിവെച്ച് 20 കോടിയിലേറെ ചെലവാക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

അതേസമയം പ്രചാരണത്തിനും മറ്റു ചെലവുകൾക്കുമായി 27 കോടി നേരത്തേ അനുവദിച്ചിരുന്നു. ഇത് പിആർ വകുപ്പാണ് കൈകാര്യം ചെയുന്നത് . മാത്രമല്ല ഇത്തവണ 11 ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾക്കാണ് കരാർ നൽകിയിരിക്കുന്നത് . രണ്ടാംവാർഷികത്തിന് ജില്ലയൊന്നിന് ഏകദേശം 1.29 കോടി ചെലവായെന്നാണ് കണക്ക്. കൂടാതെ ഏഴുദിവസമാണ് ജില്ലകൾതോറും ‘എൻ്റെ കേരളം’ പ്രദർശനം. പ്രദർശന-വിപണന മേളയ്ക്ക് സ്റ്റാളുകൾക്കും മറ്റുമായി എയർ കണ്ടീഷൻചെയ്‌ത കൂറ്റൻ പന്തൽ വേണം. വാർഷികാഘോഷത്തിന് തുടക്കമാകുന്ന കാസർകോട് 48,000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കിയിരിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.