ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. സ്വവർഗാനുരാഗികൾ ദൈവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യ സ്നേഹിയായിരുന്നു മാർപാപ്പ. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ശബ്ദമുയർത്തി. യുദ്ധ ഇരകൾക്ക് വേണ്ടി നിലകൊണ്ടു. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പ. 2013 ൽ പോപ്പ് പദവിയിലെത്തി.






