കോട്ടയം: തിരുവാതുക്കളിൽ ദമ്പതികളെ കൊലപ്പെടുത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെ എന്ന നിഗമനത്തിൽ പോലീസ് . വീട്ടിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് മുഴുവന്‍ നഷ്ടപ്പെട്ടിരുന്നതായി പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ്. രണ്ട് വളർത്തുനായകളുണ്ടായിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു ഒരെണ്ണം ചത്തത് . മറ്റൊന്നിനെ ഇന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു .
ഇതും കൊലപാതകം ആസൂത്രിതമാണെന്ന് നിഗമനത്തിൽ പോലീസിനെ എത്തിച്ചു. ഇന്ന് രാവിലെയായിരുന്നു ദമ്പതികളായ വിജയകുമാറിനെയും ഭാര്യ ഗീതയേയും കൊല്ലപ്പെട്ട നിലയിൽ ജോലിക്കാരി കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോൾ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. പിന്നീട ഇവർ വീട്ടുകാരെ ഫോണിൽ വിളിച്ചിരുന്നു എങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. ഇതേത്തുടർന്നായിരുന്നു ഇരുവരെയും രക്തം വാർന്ന നിലയിൽ കണ്ടെത്തിയത് പിന്നീട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു .






