Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആകെ 2,71,11,856 വോട്ടര്‍മാര്‍; പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളുടേയും ഒരു കേന്ദ്രഭരണ പ്രദേശത്തിന്റേയും നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് വൈകീട്ടോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതിന് പിന്നാലെ തന്നെ എല്‍ഡിഎഫും നാളെയും മറ്റന്നാളുമായി യുഡിഎഫും ബിജെപിയുമെല്ലാം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടു കൂടി തെരഞ്ഞെടുപ്പ് ചൂട് അതിന്റെ ഉച്ഛസ്ഥായിയിലെത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അര്‍ദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി. കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. മെയ് അഞ്ചിന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ തയാറാക്കുക. കേരളത്തില്‍ വിഷുവും ഈസ്റ്ററും വരുന്നതിനാല്‍ അവ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കേരളം കഴിഞ്ഞാല്‍ ഏറ്റവും ആകാംഷ നിറഞ്ഞുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലേതാകും.

മാര്‍ച്ച് 13 വരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 വോട്ടര്‍മാരാണുള്ളത്. അതില്‍ 1.38 കോടിയിലധികം സ്ത്രീ വോട്ടര്‍മാരും 1.32 കോടിയിലധികം പുരുഷ വോട്ടര്‍മാരും 227 ഭിന്നലിംഗ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവര്‍. അതായത് തങ്ങളുടെ കന്നിവോട്ട് ചെയ്യുന്നവര്‍ നാല് ലക്ഷത്തിന് മുകളില്‍ വരുമെന്നര്‍ത്ഥം. ഈ ജെന്‍ സീ വോട്ടുകള്‍ വളരെ നിര്‍ണായകമാകും. ഒറ്റ ഘട്ടമായിട്ടാകും കേരളത്തിലെ തെരഞ്ഞെടുപ്പ്. സംസ്ഥാനത്താകെ 30,471 പോളിങ് ബൂത്തുകള്‍ തയ്യാറാകും. 5034-കൂടിയ പോളിങ് ബൂത്തുകള്‍, 41 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും പോളിംങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു.

അതേസമയം, വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാനുള്ള അവസരമുണ്ട്. നാമനിര്‍ദേശ പത്രിക നല്‍കാനുളള ദിവസം വരെയും പേര് ചേര്‍ക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് ഈ അവസരം ഉണ്ടായിരിക്കുക. എന്നാല്‍ എസ്‌ഐആറില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും അവസരം ലഭിക്കും. voters.eci.gov.in വെബ്സൈറ്റ് വഴിയോ ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്കും ഓഫ്‌ലൈന്‍ സംവിധാനം ഉപയോഗിച്ച് പട്ടികയില്‍ പേര് ചേര്‍ക്കാം. ഫോം 6, ഫോം 6എ എന്നിവയില്‍ പേര്‍ ചേര്‍ക്കാന്‍ ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താന്‍ ഓപ്ഷനുകള്‍ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ഇതാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer