തൃശൂർ: തൃശൂർ അഞ്ചേരിച്ചിറയിൽ കോഴിക്കടയിൽ അതിക്രമം നടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷ്, ജിബിൻ വെള്ളാനിക്കര സ്വദേശി അനുഗ്രഹ്, മരോട്ടിച്ചാൽ സ്വദേശി സീക്കോ എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്. കോഴിക്കടയിൽ അതിക്രമിച്ച് കയറിയ യുവാക്കൾ കത്തികാട്ടി ഗുണ്ടായിസം കാണിക്കുകയായിരുന്നു. കടയിലെ ജീവനക്കാർ തുറിച്ചുനോക്കിയതാണ് ആക്രമത്തിന് പ്രകോപനമായതെന്ന് പ്രതികൾ പറഞ്ഞു. ഇന്നലെയായിരുന്നു സംഭവം.
അതേസമയം യുവാക്കൾ അക്രമം നടത്തിയത് കഞ്ചാവു ലഹരിയിലാണെന്നാണ് പോലീസ് പറയുന്നത്. അതിക്രമം നടത്തുന്നതിനിടിയിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ പോലീസിനെ കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് എല്ലാ പ്രതികളെയും പിടികൂടി. അതിക്രമം തടയാൻ ശ്രമിച്ച കടയുടമയുടെ കൈക്ക് പരിക്കേറ്റു.






