തിരുവനന്തപുരം: ഇഎംഐ അടയ്ക്കാൻ ക്ഷേത്രത്തിൽ കവർച്ച നടത്തി യുവാക്കൾ. വർക്കല താഴെവെട്ടൂർ കുമാരുവിളാകം ശ്രീഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വെട്ടൂർ സ്വദേശികളായ ശിഹാബ് (18), അസീം (19) എന്നിവരാണ് മോഷണം നടത്തിയത്. ഇരുവരെയും വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
മൊബൈൽ ഫോണിന്റെ ഇഎംഐ അടയ്ക്കാൻ പണമില്ലാതെ വന്നതോടെയാണ് യുവാക്കൾ മോഷണം നടത്താൻ തീരുമാനിച്ചത്. തുടർന്ന് ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയും സ്റ്റോർ റൂമും കുത്തി തുറന്നു കവർച്ച നടത്തി. 21,000 രൂപ നഷ്ടപ്പെട്ടെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.






