പാലക്കാട് : ലഹരി, പുലിപ്പല്ല് എന്നീ കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റിൽ നടത്താനിരുന്ന റാപ്പർ വേടന്റെ മെഗാ ഇവന്റ് പരിപാടി മാറ്റി വെച്ചു. മെയ്യ് ഒന്നിന് നടത്താനിരുന്ന പരിപാടിയാണ് സംഘാടകസമിതി മാറ്റിവെച്ചത്. വേടന്റെ പരിപാടിക്ക് പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാഷോ നടത്താനാണ് തീരുമാനമെന്ന് സംഘാടക സമിതി ചെയർമാൻ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.
റാപ്പർ വേടന്റെ പരിപാടിക്കായി ഇതിനോടകം തന്നെ ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. അതേ സമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്ന് റാപ്പര്‍ വേടന് ഇന്ന് പ്രതികരിച്ചിരുന്നു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന് പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന് പ്രതികരിച്ചു.






