മലപ്പുറം: തിരൂരങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂര മർദനം. രണ്ടാനച്ഛൻ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതി. കുടുംബ വഴക്കിനിടെയായിരുന്നു പെൺകുട്ടിയെ മർദിച്ചത്. പെണ്‍കുട്ടിയുടെ മാതൃ സഹോദരിയുടേതാണ് വെളിപ്പെടുത്തൽ. ഒപ്പം ഉണ്ടായിരുന്ന 63 വയസുള്ള മുത്തശ്ശിയും മർദ്ദനത്തിനിരയായതായി മാതൃസഹോദരി പറഞ്ഞു.
മർദ്ദനത്തെ തുടർന്ന് നടക്കാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് പെൺകുട്ടി. മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി നടക്കുന്നത്. അമ്മ തലമുടിയിൽ പിടിച്ച് ചുമരിൽ ഇടിപ്പിച്ചുവെന്നും കുട്ടി പറയുന്നു. രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടെ കുട്ടിക്ക് മുറിവുകളുണ്ട്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തിലീനും ആരോപണമുണ്ട്. തിരൂരങ്ങാടി പ്രതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള നടപടിയാണ് സ്വീകരിച്ചതെന്നും അഡ്വ. റോഷ്നി ആരോപിച്ചു.






