ഇസ്ലാമാബാദ്: ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതായി പാകിസ്ഥാൻ ഇൻഫോർമേഷൻ മന്ത്രി അത്താഉല്ല തരാര്‍. 24 മുതൽ 36 മണിക്കൂറിനുളിൽ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താൻ തയ്യാറെടുക്കുകയുകയാണെന്നുമാണ് തരാര്‍ പറഞ്ഞത്.
പാകിസ്ഥാനെതിരെ തിരിച്ചടിക്കാൻ ഇന്ത്യ ഒരുങ്ങുന്നു എന്ന സൂചനകൾ നിലനിൽക്കെയാണ് പാകിസ്താൻ മന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ സൈന്യത്തിന് കേന്ദ്ര സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഔദ്യോഗിക വസതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. മൂന്ന് മണിക്കൂറോളമാണ് യോഗം നീണ്ടുനിന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും.






