ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്ത നടൻ ശ്രീനാഥ് ഭാസിയെ അന്വേഷണ സംഘം സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിൽ പ്രതിയായ തസ്ലിമായും നടനും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു . എന്നാൽ കേസിൽ നടനെ പ്രതിചേർക്കാനുള്ള തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
വാട്സാപ്പ് ചാറ്റിൽ ലഹരിക്കായി ഉപയോഗിക്കുന്ന ചില കോഡുകളും ഇവർ കണ്ടെത്തിയിരുന്നു. കൂടാതെ ‘കുഷ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് “വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. അതേസമയം നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുള്ള സാമ്പത്തിക ഇടപാടുകൾ മറ്റെന്തോ കാര്യത്തിനാണെന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്.






