പാലക്കാട്∙ അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത്. ശരീരത്തിലുള്ള അരിമ്പാറ നീക്കുന്നതിനുള്ള ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചതായിരുന്നു ആസിഡ്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് ഫൈസാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.




