Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാക്കിസ്ഥാൻ വ്യോമപാത അടച്ചാൽ 5068 കോടി രൂപ നഷ്ടം: സാമ്പത്തിക സഹായം തേടി എയർ ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമപാത അടച്ചിട്ടാൽ കനത്ത നഷ്ടം ഉണ്ടാകുമെന്ന് എയർ ഇന്ത്യ. ഒരു വർഷത്തേക്ക് വ്യോമപാത അടച്ചിട്ടത് ഏതാണ്ട് 5068 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ഈ പ്രശ്നം നേരിടാൻ സാമ്പത്തിക സഹായം ആവശ്യമാണെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.


പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ശക്തമായ നയതന്ത്ര നടപടികൾക്ക് നടപടികൾക്ക് മറുപടിയായിട്ടാണ് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയത്. പാക്ക് വ്യോമപാത അടച്ചതിനെ തുടർന്നുള്ള പ്രതിസന്ധികൾ വിവരിച്ച് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ എയർലൈൻ വ്യോമഗതാഗത മന്ത്രാലയത്തെ സമീപിച്ചിരുന്നു. എത്രയും വേഗം പരിഹാര കണ്ടെത്താമെന്ന് മന്ത്രാലയം അറിയിച്ചു.


ഏപ്രിൽ 24 മുതലാണ് വ്യോമപാത അടച്ചത്. വ്യോമപാതയിൽ മറ്റു പാതകളിലൂടെ വിമാനം സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ സാധ്യതകൾ മന്ത്രാലയം പരിശോധിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix