Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറൽ; ഹെറോയിനുമായി മൂന്ന് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പെരുമ്പാവൂർ ടൗണിൽ ഒഴിഞ്ഞുകിടന്നിരുന്ന ഷെഡിൽ മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ആസാം സ്വദേശികളായ റുഫീഖുൽ ഇസ്ലാം (34), സലാവുദ്ദീൻ (19), തമിഴ്നാട് മധുര സ്വദേശിയായ മണികണ്ഠൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരിശോധനയ്ക്കിടെ ഇവരിൽ നിന്ന് ഹെറോയിനും പൊലീസ് കണ്ടെടുത്തു.

പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐ. പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, സിപിഒ റോബിൻ ജോയി എന്നിവരടങ്ങിയ സംഘമാണ് നടപടി പൂർത്തിയാക്കിയത്.

പ്രതികൾക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisement
WhiteswanTV Footer