Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തോടെ ട്രെയിനുകളുടെ വേഗത കൂടും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആദ്യഘട്ടത്തിൽ 31 സ്റ്റേഷനുകളിലെ ലൂപ്പ് ലൈൻ വേഗതയാണ് വർദ്ധിപ്പിക്കുക. ഉടൻ തന്നെ അതിന്റെ സാങ്കേതിക നവീകരണം പൂർത്തിയാക്കും. സ്റ്റേഷനുകളിലെ ലൂപ്പ് ലൈലുകളുടെ ശേഷി മെയിൻ ലൈനിലേതിന് തുല്യമാക്കിയാണ് വേഗത വർദ്ധിപ്പിക്കുക.

എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലാണ്. റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തി നിലവിൽ ഉള്ളതിനെക്കാൾ വേ​ഗത കൂട്ടുക എന്നതാണ് ലക്ഷ്യം. മെയിൻ ലൈനിൽനിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകളെ കടത്തിവിടുന്ന സ്വിച്ചുകൾ മാറ്റി പകരം തിക്ക് വെബ് സ്വിച്ചുകളാക്കും. തിരിച്ച് മെയിൻ ലൈനിലേക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും.

ട്രാക്ക് സംവിധാനങ്ങൾ, ഗ്രാഫിക് സംവിധാനങ്ങൾ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ് ഉൾപ്പെടെയുള്ളവയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അടിസ്ഥാന സൗകര്യ നവീകരണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ട്രെയിനുകളുടെ വേഗത വർദ്ധിക്കുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതൽ സമയം ലാഭിക്കാം.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer