Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തുടരും സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസ്സില്‍ പ്രദര്‍ശിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം ‘തുടരും’ ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സിനിമ ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു. ഇത് തെറ്റായ കാര്യമാണെന്നും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഒരുപാടുപേരുടെ ജീവിതമാർഗ്ഗമാണിതെന്നും ഇനി ഇത് ആവർത്തിക്കാതിരിക്കാൻ പരാതി നൽകുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.


വാഗമണ്ണിലേക്ക് പോവുകയായിരുന്ന കൊല്ലം രജിസ്‌ട്രേഷനിലുള്ള കെഎല്‍ 02 എഇ 3344 എന്ന രജിസ്‌ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലാണ് മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം തുടരും പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്ത് കൂടി പോയ മറ്റ് വാഹനത്തില്‍ ഉള്ളവരാണ് പകര്‍ത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer